ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ നടന്ന ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സ്വീകരിക്കാതെ സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ട്രാക്ടര്‍ റാലിക്കിടെ നടന്ന ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി മടക്കിയത്.
” ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ട് എന്നത് ഞങ്ങള്‍ക്ക് ഉറപ്പാണ്. നിയമം അതിന്റെ വഴിക്ക് പോകുന്നുണ്ട് എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഞങ്ങള്‍ വായിച്ചിട്ടുണ്ട്. ഈ കേസില്‍ ഞങ്ങള്‍ക്ക് ഇടപെടാന്‍ താത്പര്യമില്ല. നിങ്ങള്‍ സര്‍ക്കാരിന് പരാതി നല്‍കൂ.” എസ്.എ ബോബ്‌ഡെ പറഞ്ഞു.
തെളിവുകളില്ലാതെ കര്‍ഷകരെ തീവ്രവാദികള്‍ എന്ന് വിളിക്കുന്ന മാധ്യമങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഡ്വ.മനോഹര്‍ ലാല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹരജിയും കോടതി തള്ളി. കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ കരുതികൂട്ടിയുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും മനോഹര്‍ ലാല്‍ ഹരജിയില്‍ പറഞ്ഞിരുന്നു.
കര്‍ഷക സമരത്തിനോടുളള കേന്ദ്രസര്‍ക്കാരിന്റെ നയത്തോട് അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് റിപബ്ലിക്ക് ദിനത്തിലെ ട്രാക്ടര്‍മാര്‍്ച്ചില്‍ നടന്ന അക്രമങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി തള്ളുന്നത്.
പോപ് ഗായികയായ റിഹാന, പരിസ്ഥി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ് തുടങ്ങിയവര്‍ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിനോടൊപ്പം തന്നെ ഇവര്‍ ഇന്റര്‍നെറ്റ് സസ്പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ച സാഹചര്യത്തിലും തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകമായൊരു ബജറ്റ് നടത്തണമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞിരുന്നു. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Don’t want to interfere: SC refuses to entertain pleas on R-Day violence during tractor rally