| Tuesday, 14th April 2020, 9:09 pm

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൊവിഡ് പേടിയാണെങ്കില്‍ ജോലി പോവും; അസാധാരണ സന്ദേശവുമായി കേന്ദ്ര മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അസാധാരണമായ സന്ദേശം നല്‍കി അധികൃതര്‍. കൊവിഡ് ഭീതിയെത്തുടര്‍ന്ന് ജോലിയില്‍ പ്രവേശിക്കാത്ത ഉദ്യോഗസ്ഥരോട് മേലുദ്യോഗസ്ഥരെ വിവരമറിയിച്ച് ചുമതലയില്‍നിന്ന് ഒഴിഞ്ഞ് പോവണമെന്നാണ് കേന്ദ്ര മന്ത്രാലയത്തിന്റെ സന്ദേശം. വിവിധ മന്ത്രാലയങ്ങള്‍ ചേര്‍ന്നാണ് സന്ദേശം നല്‍കിയിരിക്കുന്നത്.

വകുപ്പില്‍ തുടരാന്‍ തയ്യാറാകാത്ത എല്ലാ ഉദ്യോഗസ്ഥര്‍ക്കും 2020 ഏപ്രില്‍ 20 നകം ഇത് അറിയിച്ച് പിരിഞ്ഞ് പോകണമെന്നാണ്
ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് നല്‍കിയിരിക്കുന്ന പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

ഓഫീസുകളില്‍ ഹാജര്‍ നില കുറഞ്ഞതിനെത്തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം. ഓഫീസുകളില്‍ ജോലി പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ചുമതലകളില്‍നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് മറ്റൊരു പോസ്റ്റിങ് വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് വിവരം.

We use cookies to give you the best possible experience. Learn more