മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം മഹാരാഷ്ട്രയും ബീഹാറും തമ്മിലുള്ള തര്‍ക്കത്തിന് കാരണമാക്കരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.
കേസ് അന്വേഷണം കൈകാര്യം ചെയ്യുന്നതില്‍ മുംബൈ പൊലീസിന്റെ കാര്യക്ഷമതയെ ചോദ്യം ചെയ്തുകൊണ്ട് ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ താക്കറെ നിഷേധിച്ചു. സുശാന്തിന്റെ കേസ് അന്വേഷിക്കാന്‍ മുംബൈ പൊലീസ് പ്രാപ്തമാണെന്നും താക്കറെ പറഞ്ഞു.
മുംബൈ പൊലീസിന്റെ അന്വേഷണത്തിനെതിരെ രംഗത്തെത്തിയ ദേവേന്ദ്ര ഫഡ്നാവിസിനെതിരെയും താക്കറെ വിമര്‍ശനം ഉന്നയിച്ചു.
അഞ്ചുവര്‍ഷമായി മുഖ്യമന്ത്രിയായിരുന്നിപ്പോഴുണ്ടായ മുംബൈ പൊലീസ് തന്നെയാണ് ഇപ്പോഴും ഉള്ളതെന്ന് ഫഡ്‌നാവിസ് മനസ്സിലാക്കേണം എന്നാണ് താക്കറെ പറഞ്ഞത്.
‘ഞങ്ങള്‍ കുറ്റവാളികളെ കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യും. എന്നിരുന്നാലും, ഈ കേസ് മഹാരാഷ്ട്രയ്ക്കെതിരെ പ്രശ്‌നമായി ബീഹാര്‍ ഉപയോഗിക്കരുത്. ഇത് ഏറ്റവും നിന്ദ്യമായ കാര്യമാണ്,” അദ്ദേഹം പറഞ്ഞു.
സുശാന്ത് മരണക്കേസിലെ പണമിടപാട് ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇ.സി.ഐ.ആര്‍) രജിസ്റ്റര്‍ ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ഫഡ്നാവിസ് പറഞ്ഞിരുന്നു.
അതേസമയം, ബീഹാര്‍ രാഷ്ട്രയിത്തില്‍ വന്‍ചലനമാണ് സുശാന്തിന്റെ മരണം ഉണ്ടാക്കിയിരിക്കുന്നത്.
സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിന് പിന്നാലെ സുശാന്തിന്റെ കേസില്‍ അദ്ദേഹത്തിന്റെ കുടുംബത്തെ കോടതിയില്‍ പിന്തുണയ്ക്കുമെന്ന് നീതീഷ് കുമാര്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷ നേതാക്കളായ രാഷ്ട്രീയ ജനതാദളിന്റെ തേജസ്വി യാദവ്, ലോക് ജനശക്തി പാര്‍ട്ടിയിലെ ചിരാഗ് പാസ്വാന്‍ തുടങ്ങിയ സഖ്യകക്ഷികള്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന് ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു ബീഹാര്‍ സര്‍ക്കാരിന്റെ നീക്കം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ