അബുദാബി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയില്‍ പ്രതിഷേധം ശക്തമായിരിക്കെ വിഷയത്തില്‍ പ്രതികരണവുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയഖ് ഹസീന.
പൗരത്വ ഭേദഗതി നിയമം എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ആവശ്യമില്ലാത്ത നടപടിയണിതെന്നും ഷെയ്ഖ് ഹസീന പ്രതികരിച്ചു. അതേ സമയം പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഷെയ്ഖ് ഹസീന കൂട്ടിച്ചേര്‍ത്തു.
യു.എ.ഇയില്‍ വെച്ച് ഗള്‍ഫ് ന്യൂസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹസീനയുടെ പരമാര്‍ശം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘എന്തിനാണ് അവര്‍ [ഇന്ത്യന്‍ സര്‍ക്കാര്‍] ഇങ്ങനെ ചെയ്തതെന്ന് മനസ്സിലാവുന്നില്ല. സി.എ.എ ഒരു അവശ്യകത അല്ല,’ ഷെയ്ഖ് ഹസീന പറഞ്ഞു.
അതോടൊപ്പം ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്ക് കുടിയേറ്റം നടക്കുന്നില്ലെങ്കിലും ഇന്ത്യയിലെ ജനങ്ങള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും ഹസീന പറഞ്ഞു.