ന്യൂദല്‍ഹി: യു.പി.എ അധ്യക്ഷനായി എന്‍.സി.പി നേതാവ് ശരദ് പവാറിനെ തെരഞ്ഞെടുക്കണമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. പവാര്‍ ഒരിക്കലും യു.പി.എയുടെ അധ്യക്ഷനാകുമന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പവാര്‍ യു.പി.എയുടെ അധ്യക്ഷനാകേണ്ട ആവശ്യം നിലവിലില്ല. പാര്‍ട്ടി യോഗങ്ങള്‍ നടക്കുകയും അംഗങ്ങള്‍ പങ്കെടുക്കുകയും ചെയ്യുന്നു. സ്വഭാവികമായും തെരഞ്ഞെടുപ്പുകള്‍ ഉണ്ടാകുകയും ഒരാളെ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയും ചെയ്യും. പ്രധാനമന്ത്രിയെയല്ല അധ്യക്ഷനെയാണ് തെരഞ്ഞെടുക്കുന്നത്, ചിദംബരം പറഞ്ഞു.
യു.പി.എ യോഗം വിളിച്ചു ചേര്‍ക്കുമ്പോള്‍ സാധാരണയായി കോണ്‍ഗ്രസ് അധ്യക്ഷ തന്നെയാണ് യോഗത്തെ മുന്നോട്ട് നയിക്കുന്നത്. അതിനുവേണ്ടി മാത്രം ഒരാളെ അധ്യക്ഷനാക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ യു.പി.എ അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്തിയ ശിവസേന നേതാവ് സഞ്ജയ് റാവത്തിനോട് കോണ്‍ഗ്രസ് നേതാവ് അശോക് ചവാനും സമാന അഭിപ്രായമാണ് പറഞ്ഞിരുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ നിലപാടിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒന്നിക്കണമെന്നും ശക്തമായ ബദല്‍ സൃഷ്ടിക്കണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണമായിരുന്നു ചവാന്റെ പ്രതികരണം.
കോണ്‍ഗ്രസിനെ നയിക്കുന്നതില്‍ സോണിയ ഗാന്ധിയുടെ പങ്ക് വളരെ വലുതാണെന്നും എല്ലാ സഖ്യകക്ഷികളെയും ഒരുപോലെ കൊണ്ടുപോകാന്‍ സോണിയാ ജിയ്ക്ക് കഴിയുന്നുണ്ടെന്നും റാവത്ത് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതൃനിരയിലേക്ക് എന്‍.സി.പി നേതാവ് ശരദ് പവാര്‍ എത്തുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച റാവത്ത് രാജ്യത്ത് നേതാക്കള്‍ക്ക് ക്ഷാമമില്ലെന്നും പറഞ്ഞിരുന്നു.
അതേസമയം യു.പി.എ നേതൃത്വത്തെ പറ്റി പരസ്യമായി അഭിപ്രായം പറയുന്നത് ഉദ്ദവ് താക്കറെ സഖ്യത്തിന് അനുയോജ്യമല്ലെന്നായിരുന്നു ചവാന്റെ പരാമര്‍ശം.
യു.പി.എ നേതൃനിരയിലേക്ക് ശരദ് പവാര്‍ എത്തുമെന്ന വാര്‍ത്ത അദ്ദേഹം തന്നെ നിഷേധിച്ചിരുന്നു. തല്‍ക്കാലം പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ സോണിയ ഗാന്ധി തന്നെ മതിയെന്ന തീരുമാനത്തിലാണ് പ്രവര്‍ത്തകര്‍. അതുകൊണ്ട് തന്നെ ഈ വിഷയം പരസ്യചര്‍ച്ചകള്‍ക്കെടുക്കേണ്ട ആവശ്യമില്ലെന്നും ചവാന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Don’t Think Sharad Pawar Wants To Be UPA Chairperson Says P Chidambaram