ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം തുടരുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ആദ്യ മത്സരം പരാജയപ്പെട്ടതിന് ശേഷം ലഖ്നൗവിനെതിരെയുള്ള രണ്ടാം മത്സരത്തിൽ 12 റൺസിനായിരുന്നു ചെന്നൈ വിജയിച്ചത്.
റുതുരാജും കോൺവെയും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 217 റൺസാണ് സ്കോർ ചെയ്തത്. വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ലഖ്നൗവിന് 205 റൺസ് മാത്രമേ സ്കോർ ചെയ്യാൻ സാധിച്ചിരുന്നുള്ളൂ.
മയേഴ്സും നിക്കോളാസ് പൂരനുമാണ് ലഖ്നൗവിന്റെ ബാറ്റിങ് നിരയിൽ ശ്രദ്ദേയമായ പ്രകടനം കാഴ്ചവെച്ചത്.
എന്നാൽ മത്സരത്തിൽ ലഖ്നൗ ബാറ്റിങ് നിരയിൽ മോശപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ആയുഷ് ബഡോണിയെ വിമർശിച്ചും പരിഹസിച്ചും രംഗത്ത് വന്നിരിക്കുകയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ. ചെന്നൈ മുന്നോട്ട് വെച്ച 218 റൺസ് പിന്തുടർന്ന ലഖ്നൗവിനായി ബാറ്റിങ്ങിനിറങ്ങിയ ബഡോണി 18 പന്തുകൾ നേരിട്ട് 23 റൺസ് മാത്രം സ്വന്തമാക്കിയാണ് പുറത്തായത്.
Now don’t tell me IPL is not fixed
There is no explanation for that Badoni innings
ബഡോണിയുടെ ഇഴഞ്ഞ രീതിയിലുള്ള ബാറ്റിങ്ങാണ് ലഖ്നൗവിന്റെ പരാജയത്തിന് കാരണമായത് എന്നാണ് ടീമിന്റെ ആരാധകർ വാദിക്കുന്നത്.
“ഐ.പി.എൽ കോഴയല്ലെന്ന് ബഡോണിയുടെ ബാറ്റിങ് കഴിഞ്ഞ ശേഷവും ഞങ്ങളോട് പറയരുത്,’ ബഡോണി എന്താണ് ഈ കിടന്ന് കാണിക്കുന്നതെന്ന് ആരെങ്കിലും എനിക്കൊന്ന് പറഞ്ഞു തരുമോ,’