തൂക്കുമന്ത്രി സഭയാണ് കര്‍ണാടകയില്‍ വരുന്നതെങ്കില്‍ ബി.ജെ.പിക്കായി ഒരു വില്‍പ്പനച്ചരക്കാവരുത് എന്നാണ് സാകേത് ഗോഖലെ പറഞ്ഞത്. രാക്ഷസന്മാരുടെ പാര്‍ട്ടിയില്‍ ചേരുന്നതിലും ഭേദം ജയിലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
‘കര്‍ണാടകയില്‍ ഇന്ന് തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ എം.എല്‍.എമാരോടും ഒരു അഭ്യര്‍ത്ഥന. ഒരു തൂക്കുമന്ത്രിസഭയാണ് കര്‍ണാടകയില്‍ വരുന്നതെങ്കില്‍ ഒരിക്കലും ബി.ജെ.പിക്കായി ഒരു വില്‍പന ചരക്കാവരുത്. ഇ.ഡി. നിങ്ങളെ ജയിലിലാക്കിയാലും കുഴപ്പമില്ല, രാക്ഷസന്മാരുടെ പാര്‍ട്ടിയില്‍ ചേരുന്നതിനെക്കാളും ഭേദമാണ് ജയില്‍, സാകേത് ഗോഖലെ പറഞ്ഞു.
അതേസമയം വോട്ടെണ്ണല്‍ പുരോഗമിക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്. 224 സീറ്റുകളുള്ള കര്‍ണാടക നിയമസഭയില്‍ മന്ത്രിസഭ രൂപീകരിക്കണമെങ്കില്‍ 113 സീറ്റുകള്‍ വേണം.
224 സീറ്റുകളില്‍ 36 എണ്ണം പട്ടികജാതിക്കാര്‍ക്കും 15 എണ്ണം പട്ടികവര്‍ഗക്കാര്‍ക്കുമായി സംവരണം ചെയ്തിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് വന്ന മിക്ക എക്‌സിറ്റ് പോളുകളിലും കര്‍ണാടകയില്‍ തൂക്കുമന്ത്രിസഭയാണ് പ്രവചിച്ചിരുന്നത്.
Content Highlight: Don’t sell out for BJP, Saket Gokhale to mla’s going to elected in karnataka