ബീജിങ്: അമേരിക്കയും ചൈനയയും തമ്മിലെ വ്യാപാര യുദ്ധം കൂടുതല്‍ രൂക്ഷമാവാനൊരുങ്ങുന്നു. റെയര്‍ എര്‍ത്ത് മിനറലുകളുടെ ഉത്പാദത്തില്‍ ആഗോളതലത്തില്‍ ചൈനയ്ക്കുള്ള മേല്‍ക്കൈ ഉപയോഗിച്ച് അമേരിക്കയെ പ്രതിരോധിക്കാനാണ് ശ്രമം. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപിള്‍സ് ഡെയ്‌ലിയുടെ മുഖപ്രസംഗത്തിലാണ് അമേരിക്കയ്‌ക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കാനൊരുങ്ങുകയാണ് തങ്ങളെന്ന സൂചന ചൈന നല്‍കിയത്.
‘വ്യാപാര മേഖലയിലെ പോരാട്ടങ്ങളില്‍ ചൈനയ്ക്കുള്ള കഴിവ് അമേരിക്ക കുറച്ചു കാണരുത്’- മുഖപ്രസംഗത്തില്‍ പറയുന്നു. ചരിത്രപ്രാധാന്യമുള്ള പ്രയോഗങ്ങളിലൂന്നിയാണ് വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള എഡിറ്റോറിയല്‍ തയ്യാറാക്കിയിട്ടുള്ളത്.
‘ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് പിന്നീട് പറയരുത്’ ചൈന പറയുന്നു. വിയറ്റ്നാമുമായും ഇന്ത്യയുമായും യുദ്ധത്തിലേര്‍പ്പെടുന്നതിന് മുമ്പും ചൈന ഇതേ പ്രയോഗം മുമ്പ് ഉപയോഗിച്ചിരുന്നു. ചൈനയുടെ നയതന്ത്ര ഭാഷാപ്രയോഗത്തില്‍ വളരെ വിരളമായും ഗൗരവമായും മാത്രം ഉപയോഗിച്ചിട്ടുള്ള പ്രയോഗമാണിത്.
സ്മാര്‍ട്ട് ഫോണുകള്‍, ഇലക്ട്രിക് കാരറുകള്‍ മുതല്‍ സൈനിക ഉപകരണങ്ങളുടെ നിര്‍മാണത്തിന് വരെ ആവശ്യമായ റെയര്‍ എര്‍ത്തുകളുടെ 80 ശതമാനം ഇറക്കുമതിക്കും നിലവില്‍ അമേരിക്ക ആശ്രയിക്കുന്നത് ചൈനയെയാണ്.
ഈ മാസം 10 മുതല്‍ 200 ബില്യണ്‍ ഡോളര്‍മൂല്യം വരുന്ന ചൈനീസ് ഇറക്കുമതി സാമഗ്രികള്‍ക്ക് 25 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനച്ചിരുന്നു. അതേസമയം 60 ബില്യണ്‍ മൂല്യമുള്ള അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കാനുള്ള ചൈനീസ് തീരുമാനം അടുത്തമാസം ഒന്നാം തിയതി മുതല്‍ പ്രാബല്യത്തില്‍ വരും.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ആഗോള സ്റ്റോക്ക് വിപണികളില്‍ കനത്ത ഇടിവുണ്ടാക്കിയിരുന്നു. ഇതോടെ മുന്നറിയിപ്പുമായി ഐ.എം.എഫ് രംഗത്തെത്തി. ചൈനീസ് ടെലികോം കമ്പനി വാവെയെ അമേരിക്കയില്‍ നിന്നും പുറത്താക്കിയ നടപടി ഗൗരത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കണ്ടത്.
ഹുവേയ് കമ്പനിക്ക് പിന്തുണയുമായി ചൈന രംഗത്തെത്തിയിരുന്നു. ചൈനീസ് കമ്പനികളെ സഹായിക്കാന്‍ രാജ്യം ബാധ്യസ്ഥരാണെന്നും, അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കമ്പനികള്‍ക്കൊപ്പം രാജ്യം നിലകൊള്ളുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.