| Thursday, 26th September 2019, 12:25 pm

ബംഗ്ലാദേശ് വിഭജനം ഓര്‍മ്മയിലിരിക്കട്ടെയെന്ന് പാക്കിസ്ഥാനോട് രാജ്‌നാഥ് സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കെ പാക്കിസ്ഥാനെതിരെ ഭീഷണിയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. 1971 ലെ ബംഗ്‌ളാദേശ് വിഭജനത്തെ ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

1971 ലെ അബദ്ധം ആവര്‍ത്തിക്കരുത്. അല്ലാത്ത പക്ഷം പാക് അധീന കശ്മീരില്‍ സംഭവിക്കാന്‍ പോകുന്നതിനെ കാത്തിരുന്നോളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ജയ്പൂരില്‍ ജന്‍ സംഘ് പ്രചാരകന്‍ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായുടെ 103ാം ജന്‍മവാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 പാക്കിസ്ഥാന്റെ നിലനില്‍പ്പ് ഞങ്ങള്‍ അംഗീകരിക്കുന്നു എന്നാല്‍ അതിനര്‍ഥം പാക് അധീന കശ്മീരിനെ അംഗീകരിക്കുന്നു എന്നല്ല. കാരണം അവിടം പാക്കിസ്ഥാന്‍ ബലമായി പിടിച്ചു വെച്ചതാണ്. ഇന്നു വരെയും ഞങ്ങള്‍ ഇതിനെ അംഗീകരിച്ചിട്ടില്ല. ജമ്മുകശ്മീര്‍ നിയമസഭയില്‍ പാക് അധീന കശ്മീരിനായി 24 സീറ്റുകള്‍ ഞങ്ങള്‍ മാറ്റി വെച്ചിരുന്നു. രാജ്‌നാഥ് സിംഗ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീരിന്റെ കാര്യത്തില്‍ ഇന്ത്യ എടുത്ത നിലപാട് ഇതു വരെയും പാക്കിസ്ഥാന് ദഹിച്ചിട്ടില്ല.
പാക്കിസ്ഥാന്‍ ഭീകരര്‍ 40 ഇന്ത്യന്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ വധിച്ചപ്പോള്‍ ഇന്ത്യ ബാലാക്കോട്ടില്‍ ആക്രമണം നടത്തിയിട്ടുണ്ട്, എന്നാല്‍ ആക്രമിച്ചത് ഭീകരരെ മാത്രമാണ് എന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more