| Tuesday, 28th December 2021, 12:52 pm

മഥുരയെ മുസാഫര്‍ നഗര്‍ ആക്കാന്‍ അനുവദിക്കരുത്; ബി.ജെ.പിക്കെതിരെ ടികായതിന്റെ ഒളിയമ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഥുരയെ മുസാഫര്‍ നഗര്‍ ആക്കാന്‍ അനുവദിക്കരുതെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്.

തീര്‍ത്ഥാടന നഗരത്തിലെ സമാധാനം തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികളെ വിജയിക്കാന്‍ അനുവദിക്കരുതെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

‘മുസാഫര്‍നഗര്‍ പോലെ മഥുരയുടെ അന്തരീക്ഷം നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ ശ്രമം പരാജയപ്പെടുത്തണം. അവരുടെ കെണിയില്‍ വീഴരുത്, ” ടികായത് പറഞ്ഞു.

മഥുരയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ കെണിയില്‍ വീഴരുതെന്നും അങ്ങനെ വീണാല്‍ കൂടുതല്‍ ആളുകള്‍ തൊഴിലില്ലാത്തവരായി മാറുമെന്നും മഥുര കലാപത്തിലാകുമെന്നും ടികായത് പറഞ്ഞു.

പ്രത്യേകിച്ച് ഒരു പാര്‍ട്ടിയേയും പേരെടുത്ത് പറയാതെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. അതേസമയം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മതം പറഞ്ഞ് വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: “Don’t Let Mathura Become Muzaffarnagar”: Farmer Leader’s Veiled Dig

Latest Stories

We use cookies to give you the best possible experience. Learn more