കരയുന്നത് നിര്‍ത്തൂ, നിങ്ങള്‍ കരയുന്നത് എനിക്കു കേള്‍ക്കാം; വനിതാ ഹോക്കി താരങ്ങളെ സമാധാനിപ്പിച്ച് മോദി
national news
കരയുന്നത് നിര്‍ത്തൂ, നിങ്ങള്‍ കരയുന്നത് എനിക്കു കേള്‍ക്കാം; വനിതാ ഹോക്കി താരങ്ങളെ സമാധാനിപ്പിച്ച് മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th August 2021, 5:18 pm

ന്യൂദല്‍ഹി: ടോകിയോ ഒളിമ്പിക്സ് ഹോക്കിയില്‍ വെങ്കല മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യന്‍ വനിതാ ടീമിനെ സമാധാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താരങ്ങളോട് ഫോണില്‍ സംസാരിക്കുകയായിരുന്നു മോദി.

രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമാണ് ഹോക്കി താരങ്ങളെന്നും മോദി പറഞ്ഞു.

‘ കരയുന്നത് നിര്‍ത്തൂ, നിങ്ങള്‍ കരയുന്നത് എനിക്കു കേള്‍ക്കാം. രാജ്യം നിങ്ങളില്‍ അഭിമാനിക്കുന്നു. ആരും നിരാശപ്പെടേണ്ട. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയുടെ അടയാളമായ ഹോക്കിക്ക് നിങ്ങളുടെ കഠിനധ്വാനത്തിലൂടെ വീണ്ടും പ്രാധാന്യം ലഭിച്ചിരിക്കുന്നു.’ മോദി താരങ്ങളോട് പറഞ്ഞു.

വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ടീമിനേയും മോദി നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. 41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം ഒളിമ്പിക്സില്‍ ഒരു മെഡല്‍ നേടുന്നത്. വെള്ളിയാഴ്ച്ച നടന്ന വെങ്കല മെഡല്‍ മത്സരത്തില്‍ ബ്രിട്ടനോട് 4-3നാണ് ഇന്ത്യന്‍ വനിതകള്‍ പൊരുതിത്തോറ്റത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Don’t Cry, India Is Proud Of You,” PM Tells Women’s Hockey Team