| Wednesday, 4th October 2023, 4:21 pm

അവനെ മെസിയുമായി താരതമ്യം ചെയ്യണ്ട, ഇതിനുമുമ്പ് അങ്ങനെ ചെയ്തവർ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ല; സാവി

സ്പോര്‍ട്സ് ഡെസ്‌ക്

ഇതിഹാസ താരം ലയണൽ മെസിയുമായി ബാഴ്‌സലോണയിൽ കളിക്കുന്ന വണ്ടർ കിഡിനെ താരതമ്യം ചെയ്യുന്നതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ബാഴ്സലോണ പരിശീലകനും സ്പാനിഷ് മുൻ താരവുമായ സാവി.

ബാഴ്‌സലോണക്ക് വേണ്ടി കളിക്കുന്ന 16 കാരനായ സ്പാനിഷ് താരം ലാമിനെ യമലിനെ മെസിയുമായി താരതമ്യം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് സാവി പറഞ്ഞത്.

‘ലാമിന് ഫുട്ബോളിൽ ഒരു യുഗം മുഴുവൻ അടയാളപ്പെടുത്താൻ സാധിക്കും. ഞങ്ങൾക്ക് അവനിലുള്ള പ്രതീക്ഷകൾ വളരെ വലുതാണ്. 16 വയസുള്ള അവൻ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇപ്പോൾ തന്നെ അവനെ മെസിയുമായി താരതമ്യപ്പെടുത്താതെ അവന്റെ ഭാവിയുള്ള കളി എന്തായിരിക്കുമെന്ന് നമുക്ക് കണ്ടറിയാം. ഇതിനുമുമ്പ് മെസിയുമായി താരതമ്യം ചെയ്തിട്ടുള്ള കളിക്കാർ ഒന്നും അത്ര മികച്ച പ്രകടനം നടത്തിയിട്ടില്ല,’ മാധ്യമങ്ങളോട് സാവി പറഞ്ഞു.

ഈ സീസണിലാണ് യമലിനെ ബാഴ്സലോണ സ്വന്തം തട്ടകത്തിൽ എത്തിച്ചത്. 2026 വരെയാണ് താരത്തിന്റെ കരാർ. ബാഴ്‌സലോണക്ക് വേണ്ടി ഒൻപത് മത്സരങ്ങളിൽ നിന്നും രണ്ട് അസിസ്റ്റുകൾ ഈ 16 കാരൻ നേടിയിട്ടുണ്ട്.

സെപ്റ്റംബറിൽ നടന്ന യുവേഫ യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ജോർജിയക്കെതിരെ താരം ചരിത്രപരമായ ഒരു നേട്ടം കൈവരിച്ചിരുന്നു. മത്സരത്തിൽ സ്പെയിൻ 7-1ന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയപ്പോൾ ഈ യമൽ പിന്നിട്ടത് പുതിയ നാഴിക കല്ലായിരുന്നു. മത്സരത്തിൽ സ്പെയിനിനുവേണ്ടി താരം ആദ്യ ഗോൾ നേടിയിരുന്നു. ഈ ഗോളോടെ സ്പാനിഷ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോറർ ആയി മാറാനും അരങ്ങേറ്റത്തിൽ തന്നെ ഗോളടിക്കുന്ന താരമായി മാറാനും യമാന് സാധിച്ചു.

ലാമിനെ യമാൽ ഈ മികച്ച ഫോം ഭാവിയിൽ കറ്റാലൻ ടീമിന് ഏറെ പ്രതീക്ഷകളാണ് നൽകുന്നത്.

Content Highlight: Don’t compare the Barcelona youngster with Messi, coach Xavi responded.

We use cookies to give you the best possible experience. Learn more