ചണ്ഡീഗഡ്: തന്നെ ‘മൈ ലോര്‍ഡ്’ എന്നോ യുവര്‍ ‘ലോര്‍ഡ് ഷിപ്പ്’ എന്നോ അഭിസംബോധന ചെയ്യരുതെന്ന് അഭിഭാഷകരോട് അഭ്യര്‍ഥിച്ച് ജസ്റ്റിസ് എസ്. മുരളീധര്‍.
പഞ്ചാബ്, ഹരിയാനായ ഹൈക്കോടതിയിലെ അഭിഭാഷകരോടാണ് ജസ്റ്റിസിന്റെ ആവശ്യം. ദല്‍ഹി കലാപ കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് ദല്‍ഹി ഹൈക്കോടതിയിലായിരുന്ന എസ്. മുരളീധറിനെ പഞ്ചാബ് ,ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത്.
” ബഹുമാന്യനായ ജസ്റ്റിസ് എസ്. മരളീധര്‍ ഒരു അഭ്യര്‍ഥന നടത്തിയിട്ടുണ്ട്. ബാര്‍ അംഗങ്ങള്‍ അദ്ദേഹത്തെ ‘മൈലോര്‍ഡ്’, ‘യുവര്‍ ലോര്‍ഡര്‍ഷിപ്പ് ‘ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കാന്‍ ശ്രമിക്കണം” പഞ്ചാബ്, ഹരിയാന ഹൈക്കോടതി തിങ്കളാഴ്ച കുറിപ്പിലൂടെ അറിയിച്ചു.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്, ചണ്ഡിഗഡിലെ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ അംഗങ്ങളോട് ജഡ്ജിമാരെ ‘സര്‍’ അല്ലെങ്കില്‍ ‘യുവര്‍ ഓണര്‍’എന്ന് അഭിസംബോധന ചെയ്താല്‍ മതിയെന്ന് അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും ഇപ്പോഴും ‘മൈ ലോര്‍ഡ്’, ‘യുവര്‍ ലോര്‍ഡ്ഷിപ്പ്’ എന്നിങ്ങനെയുള്ള അഭിസംബോധന തുടരുകയാണ്.
മാര്‍ച്ച് ആറാം തിയതിയാണ് ജസ്റ്റിസ് മുരളീധര്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജായി ചുമതലയേറ്റത്.
വിദ്വേഷ പ്രസംഗം നടത്തിയതിന് മൂന്ന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ദല്‍ഹി പൊലീസിന് വന്ന വീഴ്ചയെ വിമര്‍ശിച്ചതിന് പിന്നാലെ ഫെബ്രുവരി 26 നാണ് അദ്ദേഹത്തെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ