തിരുവനന്തപുരം: സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ വ്യക്തികളില്‍ നിന്നോ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ അവാര്‍ഡ് വാങ്ങുന്നതിനെതിരെ ഉത്തരവുമായി ചീഫ് സെക്രട്ടറി.
ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള പുരസ്‌കാരം വാങ്ങുന്നത് ഗുരുതര ചട്ടലംഘനമാണെന്നും ഉത്തരവില്‍ പറയുന്നു.
പൊതുഭരണ വകുപ്പ് വഴിയേ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവൂ എന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ വഴി പുരസ്‌കാരം വാങ്ങിയതും ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
അപേക്ഷ നല്‍കി സര്‍ക്കാരിന്റെ അനുമതിയോട് മാത്രമേ പുരസ്‌കാരം സ്വീകരിക്കാന്‍ പാടുള്ളൂവെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അറിയിച്ചു.
നേരത്തേ ശബരിമലയിലെ ക്രൗഡ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ അവാര്‍ഡ് വാങ്ങിച്ചതില്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നിരുന്നു.
പൊലീസ് കൂടി ചെയ്യുന്ന ജോലിക്ക് ജില്ലാ ഭരണകൂടം ക്രെഡിറ്റ് വാങ്ങുന്നുവെന്നായിരുന്നു അന്ന് വന്ന വിമര്‍ശനം.
ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ചീഫ് സെക്രട്ടറിയുടെ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
CONTENT HIGHLIGHT: Don’t buy the award; The Chief Secretary ordered that civil servants should not accept awards in private institutions