ബ്രസീൽ കോച്ചായി അയാളെ കൊണ്ട് വരരുത്; ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകൻ
football news
ബ്രസീൽ കോച്ചായി അയാളെ കൊണ്ട് വരരുത്; ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd January 2023, 7:45 pm

ലോകകപ്പിൽ കനത്ത പരാജയം ഏറ്റതോടെ ബ്രസീൽ പരിശീലക സ്ഥാനത്ത് നിന്നും അവരുടെ പ്രിയപ്പെട്ട പരിശീലകൻ ടിറ്റെ രാജിവെച്ചിരുന്നു. ഇതിനെ തുടർന്ന് പുതിയ പരിശീലകനെ ടീമിലേക്കെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ.

നേരത്തേ മൗറീന്യോ, പെപ്പ് ഗ്വാർഡിയോള, എൻറിക്കെ മുതലായ പരിശീലകരെ ടീമിലെത്തിക്കാൻ ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ ഇവരുമായുള്ള ചർച്ചകൾ സംബന്ധിച്ച സ്ഥിരീകരിക്കപ്പെട്ട കൂടുതൽ റിപ്പോർട്ടുകളോന്നും നിലവിൽ പുറത്ത് വന്നിട്ടില്ല.

കാർലോ ആൻസലോട്ടി,ലൂയിസ് എൻറിക്കെ എന്നിവരെയാണ് ബ്രസീൽ തങ്ങളുടെ പരിശീലക സ്ഥാനത്തേക്ക് പ്രധാനമായും നോട്ടമിട്ടിരിക്കുന്നത്.

എന്നാൽ മുൻ സ്പാനിഷ് പരിശീലകനായ ലൂയിസ് എൻറിക്കെയെ ബ്രസീൽ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് ബ്രസീലിന്റെ മുൻ കോച്ച് ലൂയിസ് ഫെലിപ്പെ സ്കൊളാരി. 2022ൽ ബ്രസീൽ അവസാനമായി ലോകകപ്പ് നേടുമ്പോൾ സ്കൊളാരി ടീമിന്റെ പരിശീലകൻ.

സ്പെയ്ൻ ദേശീയ ടീമിനായി ഒന്നും ചെയ്യാൻ സാധിക്കാത്ത ലൂയിസ് എൻറിക്കെയെ എന്തിനാണ് ബ്രസീലിലേക്ക് കൊണ്ട് വരുന്നതെന്നാണ് ഗ്ലോബോയ്ക്ക് നൽകിയ റിപ്പോർട്ടിൽ അദ്ദേഹം ചോദിക്കുന്നത്.

“അദ്ദേഹം പരിശീലിപ്പിച്ച ദേശീയ ടീമിന് കിരീടങ്ങളൊന്നും നേടിക്കൊടുക്കാൻ എൻറിക്കെക്ക് സാധിച്ചിട്ടില്ല.ഒരു പരിശീലനെ സംബന്ധിച്ച് ഏറ്റവും വലിയ വിജയം ടീം ടൈറ്റിലുകൾ വിജയിക്കലാണ്. എനിക്ക് തോന്നുന്നത് യൂറോപ്പിൽ നിന്നും ബ്രസീലിന് പരിശീലകനെ അന്വേഷിക്കുന്നതിനെക്കാൾ നല്ലത് ലാറ്റിൻ അമേരിക്കയിൽ നിന്നും പരിശീലകനെ കണ്ടെത്തുന്നതാണ്,’ സ്കൊളാരി കൂട്ടിച്ചേർത്തു.

201 ലോകകപ്പിൽ ബ്രസീലിന്റെ പരിശീലക സ്ഥാനത്ത് സ്കൊളാരിയായിരുന്നു.
എന്നാൽ സ്പെയ്നായി കിരീട വരൾച്ചയനുഭവിക്കുമ്പോഴും ബാഴ്സക്കായി നിരവധി ടൈറ്റിലുകൾ നേടിക്കൊടുക്കാൻ സ്കൊളാരിക്ക് സാധിച്ചിട്ടുണ്ട്.
2023 കോപ്പാ അമേരിക്കയാണ് ബ്രസീൽ അടുത്തതായി മത്സരിക്കുന്ന പ്രധാനപ്പെട്ട ടൂർണമെന്റ്.

 

Content Highlights:Don’t bring him as Brazil coach; saidThe coach who won the World Cup for Brazil