| Saturday, 12th October 2019, 8:11 am

ജോളിയുടെ പേരില്‍ മൊത്തം സ്ത്രീകളെ ആക്ഷേപിക്കരുത്; ട്രോളുകള്‍ ഉണ്ടാക്കുന്നവര്‍ സ്വന്തം അമ്മയെ കുറിച്ചും സഹോദരിമാരെക്കുറിച്ചും ചിന്തിക്കണമെന്നും വനിതാകമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് സ്ത്രികളെ മൊത്തം അടച്ചാക്ഷേപിച്ചു കൊണ്ടുള്ള ട്രോളുകളും പരിഹാസങ്ങളും വേദനാജനകമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍.

വനിതാ കമ്മീഷന്‍ അംഗങ്ങളായ ഷാഹിദാ കമാല്‍, ഇ.എം രാധ എന്നിവര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്തിന് ശേഷമായിരുന്നു ഇവരുടെ പ്രതികരണം.

അറസ്റ്റിലായ ജോളിയുടെ പേരിലാണ് ഇത്തരം ട്രോളുകള്‍. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും പുരുഷന്‍മാര്‍ നടത്തുന്ന കൊലപാതകങ്ങളുടെ പേരില്‍ പുരുഷ സമൂഹത്തെ മൊത്തത്തില്‍ ആരും ആക്ഷേപിക്കാറില്ലെന്നും കമ്മീഷന്‍ പറഞ്ഞു.

സ്നേഹം നിരസിച്ചതിന്റെ പേരിലും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലും സംശയത്തിന്റെ പേരിലും നിരവധി പുരുഷന്‍മാര്‍ കാമുകിമാരേയും ഭാര്യമാരേയും ആസിഡൊഴിച്ചും പെട്രോളൊഴിച്ചും കുത്തിയും വെട്ടിയും കൊല ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇതിന്റെ പേരില്‍ പുരുക്ഷസമൂഹത്തെ മുഴുവനായി കൊലയാളികളായി ആരും മുദ്രകുത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അനാവശ്യ ട്രോളുകളുണ്ടാക്കി പ്രചരിപ്പിക്കുന്നവര്‍ സ്വന്തം അമ്മയെ കുറിച്ചും സഹോദരിമാരെക്കുറിച്ചും ചിന്തിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

അതിനിടെ കൊലപാതക പരമ്പരയില്‍ അഞ്ച് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. പൊന്നാമറ്റം വീട്ടിലെ അന്നമ്മ, ടോം തോമസ്, എന്നിവരുടെയും മാത്യു മഞ്ചാടിയിലിന്റെയും ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെയും കൊലപാതകങ്ങളിലാണ് പ്രത്യേകം കേസെടുത്തത്.

തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് ആറ് കൊലപാതകങ്ങളില്‍ പ്രത്യേകം കേസെടുക്കുന്നതിലേക്ക് അന്വേഷണ സംഘമെത്തിയത്. കോടഞ്ചേരിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പേരാമ്പ്ര, കൊടുവള്ളി, കൊയിലാണ്ടി, വടകര ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് ഈ കേസുകളിലെ അന്വേഷണച്ചുമതല. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകത്തില്‍ താമരശ്ശേരി പൊലീസാണ് കേസെടുത്തത്.
Content Highlights: Women commission against troll about koodathayi murder

DoolNews Video
;

We use cookies to give you the best possible experience. Learn more