തിരുവനന്തപുരം: മാര്‍ക്ക് ദാനവിവാദവുമായി ബന്ധപ്പെട്ട് എം.ജി സര്‍വകലാശാലയ്ക്ക് തെറ്റ് പറ്റിയെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് ഖാന്‍. സര്‍വകലാശാലയുടെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണ് സര്‍വകലാശാല ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ വിദ്യഭ്യാസ പാരമ്പര്യത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും എല്ലാവര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ ഇനി ഉണ്ടാകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വിഷയത്തില്‍ വിവിധ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാരുടെ യോഗം ഈ മാസം 16 ന് ചേരാനും തീരുമാനമായി. അതേസമയം മന്ത്രി കെ.ടി ജലീലിന് സംഭവത്തില്‍ പങ്കില്ലെന്ന ഗവര്‍ണര്‍ പറഞ്ഞു.
മന്ത്രിയോ സെക്രട്ടറിയോ കത്ത് കൊടുത്തതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മഅധികാരം ദുര്‍വിനിയോഗം ചെയ്തെന്നും ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തോറ്റ ബി.ടെക് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള ഇടപെടല്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് എടുത്ത നടപടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൊല്ലം ടി.കെ.എം എന്‍ജീനിയറിംഗ് കോളെജിലെ മെക്കാനിക്കല്‍ എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥിയെ മന്ത്രി അദാലത്തില്‍ ഇടപെട്ട് ജയിപ്പിച്ചെന്നായരുന്നു പരാതി.
തോറ്റ വിദ്യാര്‍ത്ഥി മന്ത്രിയെ സമീപിക്കുകയും 2018ല്‍ ഫെബ്രുവരി 28ന് മന്ത്രി കെ.ടി ജലീല്‍ പങ്കെടുത്ത സാങ്കേതിക സര്‍വകലാശാലയുടെ അദാലത്തില്‍ വിഷയം പ്രത്യേക കേസായി പരിഗണിക്കുകയുമായിരുന്നു.
ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വീണ്ടും മൂല്യ നിര്‍ണയം നടത്താന്‍ മന്ത്രി അദാലത്തില്‍ നിര്‍ദേശിക്കുകയായിരുന്നു. പുനര്‍ മൂല്യനിര്‍ണയത്തില്‍ വിദ്യാര്‍ത്ഥി ജയിക്കുകയും ചെയ്തിരുന്നു.
മന്ത്രിയുടെ ഉത്തരവില്‍ ജയിച്ച വിദ്യാര്‍ത്ഥിയുടെ ബിരുദം സര്‍വരകാലാശാല വിസി അംഗീകരിച്ചതും തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സിന്‍ഡിക്കേറ്റില്‍ മാര്‍ക്ക് കൂട്ടിനല്‍കാന്‍ സര്‍വകലാശാലാ നിയമം അനുവദിക്കില്ലെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ റെഗുലര്‍ അജണ്ടയില്‍ വെയ്ക്കാതെ ഔട്ട് ഓഫ് അജണ്ടയില്‍ വെച്ച് കേസ് പരിഗണിക്കുകയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തുടര്‍ന്ന് ഒരു വിഷയത്തില്‍ തോറ്റ എല്ലാവര്‍ക്കും മോഡറേഷനു പുറമേ അഞ്ച് മാര്‍ക്ക് കൂട്ടിനല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു.
DoolNews Video