ഫാമിലി സിനിമയിലേക്ക് വിനയ് ഫോർട്ടിനെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ഡോൺ പാലത്തറ. വിനയ് കുറെ സ്വാതന്ത്ര്യ സിനിമകളുടെ ഭാഗമായിട്ടുണ്ടെന്നും അധികം ചെയ്യുന്നില്ലെങ്കിലും ഇത്തരം സിനിമകൾ ചെയ്യാൻ താത്പര്യമുണ്ടെന്നും ഡോൺ പറഞ്ഞു.
ഫാമിലി സിനിമയിലേക്ക് വിനയ് ഫോർട്ടിനെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ഡോൺ പാലത്തറ. വിനയ് കുറെ സ്വാതന്ത്ര്യ സിനിമകളുടെ ഭാഗമായിട്ടുണ്ടെന്നും അധികം ചെയ്യുന്നില്ലെങ്കിലും ഇത്തരം സിനിമകൾ ചെയ്യാൻ താത്പര്യമുണ്ടെന്നും ഡോൺ പറഞ്ഞു.
അങ്ങനെയാണ് ഫാമിലിയുടെ കഥ വിനയ് ഫോർട്ടിനോട് പറയുന്നതെന്നും ഡോൺ പാലത്തറ കൂട്ടിച്ചേർത്തു. കഥ പറഞ്ഞപ്പോൾ തന്നെ ഡോൺ സമ്മതിച്ചെന്നും ഡോൺ ദേശാഭിമാനിയുടെ വാരാന്ത്യപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ ഡോൺ പറഞ്ഞു.
‘കുറെ സ്വാതന്ത്ര്യ സിനിമകളുടെ ഭാഗമായിട്ടുണ്ട് വിനയ് ഫോർട്ട്. ഗോവിന്ദന്റെ സിനിമകൾ, വിനയുടെ പൂനെ ഫിലിം സ്കൂൾ ബന്ധം ഒക്കെ അറിയാം. അധികം ചെയ്യുന്നില്ലെങ്കിലും ഇത്തരം സിനിമകളുടെ താത്പര്യമുണ്ടെന്നും അറിയാം. അങ്ങനെയാണ് ഫാമിലി സിനിമയുടെ കഥ പറയുന്നത്. അദ്ദേഹത്തിന്റെ കഴിവിലും നല്ല ബോധ്യമുണ്ട്.
കഥ പറഞ്ഞപ്പോൾ ആദ്യം തന്നെ സമ്മതിച്ചു. കൊമേർഷ്യൽ സിനിമകൾ വിനയ് ഫോർട്ടിന് നൽകിയ ഒരു സ്വീകാര്യതയുണ്ട്. എല്ലാവർക്കും ഇഷ്ടമാകുന്ന ഒരാൾ. അത് ഫാമിലിയിലെ കഥാപാത്രത്തിനോട് ചേർന്ന് നിൽക്കുന്നതാണ്. എല്ലാവരോടും തമാശ പറയുന്ന, എല്ലാവർക്കും ഉപദേശം കൊടുക്കുന്ന, നാട്ടിൽ എല്ലാവർക്കും ഇഷ്ടമുള്ള ഒരാൾ. അങ്ങനെ ഒരാളുടെ ദുരൂഹമായ വശമാണ് സിനിമ പറയുന്നത്,’ ഡോൺ പാലത്തറ പറഞ്ഞു.
വിനയ് ഫോര്‍ട്ടിനെ കേന്ദ്ര കഥാപാത്രമാക്കി ഡോണ്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഫാമിലി. ഒരു കുടുംബത്തില്‍ കപടമുഖവുമായി ജീവിക്കുന്ന മനുഷ്യരുടെ പ്രതിരൂപമാണ് വിനയ് ഫോര്‍ട്ടിന്റെ സോണിയെന്ന കഥാപാത്രം. മലയാള സിനിമയില്‍ കുടുംബങ്ങളെയും കുടുംബബന്ധങ്ങളെയും കുറിച്ച് മികച്ച സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും ഈ അതിക്രമങ്ങളെ തുറന്നുകാട്ടുന്ന സിനിമകള്‍ വളരെ കുറവാണ്.
അവിടെയാണ് മലയാള സ്വതന്ത്ര സിനിമാ സംവിധായകരില്‍ ഒരാളായ ഡോണ്‍ പാലത്തറ തന്റെ ഫാമിലിയെന്ന സിനിമയുമായെത്തുന്നത്. ഫാമിലിയെന്ന ഈ ചിത്രത്തില്‍ കുടുംബ ബന്ധങ്ങളെ കുറിച്ചല്ല പറയുന്നത്, മറിച്ച് കുടുംബമെന്ന വ്യവസ്ഥിതിയുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന വേട്ടക്കാരനെ തുറന്ന് കാട്ടുകയാണ്. ഫെബ്രുവരി 23നാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത്.
Content Highlight: Don palthara about how he cated vinay fortt