| Monday, 23rd June 2014, 7:42 am

ലിയാണ്ടര്‍ പേസിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി മുന്‍പങ്കാളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] മുംബൈ: ടെന്നിസ് താരം ലിയാണ്ടര്‍ പേസിനും പിതാവിനുമെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി പേസിന്റെ മുന്‍ പങ്കാളിയും മോഡലുമായ റിയ പിള്ള. മുംബൈ  മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് റിയ പരാതി നല്‍കിയിരിക്കുന്നത്.

പേസില്‍ നിന്ന് പ്രതിമാസം നാലുലക്ഷം ചെലവിനായി കിട്ടണമെന്ന് പരാതിയില്‍ പറയുന്നു. കാര്‍ട്ടര്‍ റോഡിലുള്ള വീട്ടിലേക്ക് കടക്കുന്നത് തടയുന്നു എന്നതാണ് പേസിന്റെ പിതാവ് വെസ് പേസ്‌നെതിരെയുള്ള പരാതി. സ്വത്തുവകകള്‍ മൂന്നാമതൊരു കക്ഷിക്ക് കൈമാറുന്നത് തടയണമെന്നും പരാതിയില്‍ റിയ ആവശ്യപ്പെടുന്നുണ്ട്.

ഇവരുടെ പരാതിയില്‍ ഈമാസം 30ന് കോടതി വാദം കേള്‍ക്കും. ഇവര്‍ക്ക് എട്ടുവയസ്സുളള മകളുണ്ട്. മകള്‍ ആരുടെ കൂടെ നില്‍ക്കണമെന്ന തര്‍ക്കം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. മകളെ തന്റെ കൂടെ വിടണമെന്നാവശ്യപ്പെട്ട് പേസ് കഴിഞ്ഞ മാസം ഗാര്‍ഡിയന്‍ഷിപ്പ് പരാതി കുടുംബ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

We use cookies to give you the best possible experience. Learn more