| Friday, 3rd April 2020, 10:39 am

ലോക്ക് ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനപരാതികള്‍ കൂടിയെന്ന് ദേശീയ വനിതാ കമ്മീഷന്‍; ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശില്‍, കുറവ് കേരളത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

cന്യൂദല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനപരാതികള്‍ കൂടിയെന്ന് ദേശീയ വനിതാ കമ്മീഷന്‍. മാര്‍ച്ച് 23 മുതല്‍ 31 വരെ ഓണ്‍ലൈനായി മാത്രം 257 പരാതികളാണ് ലഭിച്ചതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാര്‍ച്ച് ആദ്യ വാരത്തില്‍ (2-8) ഇത് 116 ആയിരുന്നു. ഇ-മെയില്‍ വഴിയാണ് കൂടുതല്‍ പരാതികളും ലഭിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് കൂടുതല്‍ പരാതി ലഭിച്ചത്.

90 പരാതികളാണ് ഉത്തര്‍പ്രദേശില്‍ നിന്ന് വന്നത്. ദല്‍ഹി 37, ബീഹാര്‍, മഹാരാഷ്ട്ര 18, മധ്യപ്രദേശ് 11 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്. സ്ത്രീകള്‍ക്ക് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കാനാവുന്നില്ലെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം കേരളത്തില്‍ നിന്ന് ഒരു പരാതിയാണ് ലഭിച്ചതെന്ന് ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more