ന്യൂയോര്‍ക്ക്: അമേരിക്ക ഇടക്കാല തെരഞ്ഞെടുപ്പിനൊരുങ്ങുന്നതിനിടെ ഡോളറിന്റെ മൂല്യം ഇടിയുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കമ്പോളനിലവാരത്തിലുണ്ടായ കലുഷിതാവസ്ഥയാണ് ഡോളറിന്റെ വില ഇടിയാന്‍ കാരണമായതെന്ന് സാമ്പത്തിക വിദഗ്ദര്‍ നിരീക്ഷിച്ചു.
യൂറോയുടെ മൂല്യം തിങ്കളാഴ്ച $1.1392 ല്‍ നിന്നും $1.1417 ലേക്കും, ബ്രിട്ടിഷ് പൗണ്ട് $1.2964ല്‍ നിന്നും $1.3048ലേക്കും ഡോളറിനെ താരതമ്യം ചെയ്ത് ഉയര്‍ന്നതായി ഷിന്‍ഹ്വാ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Also Read 52 വയസുള്ള സത്രീയെയും തടഞ്ഞ് പ്രതിഷേധക്കാര്‍; നടപ്പന്തലില്‍ സംഘര്‍ഷം: സ്ത്രീ ആശുപത്രിയില്‍
ഓസ്‌ട്രേലിയന്‍ ഡോളറിന്റെ മൂല്യം $0.7192 ല്‍ നിന്നും $0.7216ആയും വര്‍ദ്ധിച്ചു. തൊട്ടു മുമ്പത്തെ സെഷനിലും ഡോളറിന്റെ മൂല്യം, സ്വിസ്സ് ഫ്രാങ്കുമായും ജപ്പാന്‍ യെന്നുമായുള്ള താര്യതമ്യത്തില്‍ ഇടിഞ്ഞിരുന്നു.
എന്നാല്‍ ഒക്ടോബറില്‍ തൊഴിലില്ലായ്മ കാര്യമായി പരിഹരിക്കുവാന്‍ കഴിഞ്ഞതോടെ ഡോളറിന്റെ നില മെച്ചപ്പെട്ടിരുന്നു. ഇന്ന് നടക്കുന്ന അമേരിക്കന്‍ ഉപതെരഞ്ഞെടുപ്പില്‍ യു.എസ് ഹൗസ് റെപ്രസന്റേറ്റീവ് നിയന്ത്രണം ഡെമോക്രറ്റുകള്‍ തിരിച്ച് പിടിക്കുമെന്നും, സെനറ്റ് ഭൂരിപക്ഷം റിപ്പബ്ലിക്കന്‍സിന് ലഭിക്കുമെന്നുമാണ് വിലയിരുത്തല്‍.