പകുതി കത്തിച്ച മൃതദേഹങ്ങളും നദിയിലൂടെ ഒഴുകി കരയ്ക്കടിഞ്ഞിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഴകൂടിയതോടെ ഭാഗീരഥി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇതോടെയാണ് മൃതദേഹങ്ങള്‍ കരയ്ക്കടിയാന്‍ തുടങ്ങിയതെന്നും പ്രദേശവാസികള്‍ പറഞ്ഞു.
ഇത്തരത്തില്‍ മൃതദേഹങ്ങള്‍ ഒഴുകി വരുന്നതില്‍ തങ്ങള്‍ ആശങ്കാകുലരാണെന്നും സിവിക് ബോഡി ഉടന്‍ നടപടി എടുക്കണമെന്നും പ്രദേശ വാസികള്‍ പറയുന്നു.
പ്രദേശവാസികളുടെ പരാതി കിട്ടിയതനുസരിച്ച് തീരത്തടിയുന്ന പകുതി കത്തിച്ച മൃതശരീരങ്ങള്‍ സംസ്‌കരിക്കുന്നതിനായി ഒരാളെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നാണ് മുന്‍സിപാലിറ്റി അധ്യക്ഷന്‍ രമേശ് സെംവാള്‍ പറഞ്ഞത്.
പ്രദേശത്ത് അടുത്ത കുറച്ച് ദിവസങ്ങളായി മരണ നിരക്ക് ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഉത്തര്‍ പ്രദേശിലും ബീഹാറിലും നദികളില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. നദികളില്‍ മൃതദേഹം ഒഴുക്കി വിടുന്നത് തടയണമെന്നും നടപടിയെടുക്കണമെന്നും കേന്ദ്രം നിര്‍ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സമാനമായ വാര്‍ത്തകള്‍ വരുന്നത്.