| Thursday, 22nd August 2013, 7:41 am

അത്യാസന്ന നിലയിലായ പൂച്ചയെ രക്ഷിച്ചത് നായയുടെ രക്തം നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]വില്ലിങ്ടണ്‍: പട്ടിക്കും പൂച്ചയ്ക്കും സുഹൃത്തുക്കളാകാന്‍ കഴിയില്ലെന്ന് ആരാണ് പറഞ്ഞത്. എന്തായാലും പട്ടിയോ പൂച്ചയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല തങ്ങള്‍ പരസ്പരം ശത്രുക്കളാണെന്ന്. ഇതു തന്നെയാണ് അടുത്തിടെയുണ്ടായ സംഭവം വ്യക്തമാക്കുന്നതും.

ന്യൂസിലാന്റിലാണ് ആജന്മ ശത്രുക്കള്‍ എന്ന് നമ്മള്‍ മനുഷ്യര്‍ പറയുന്ന നായയുടേയും പൂച്ചയുടേയും  കഥ നടക്കുന്നത്. സംഭവം ഇങ്ങനെയാണ്,[]

എലിയെ പിടിക്കാന്‍ വെച്ച വിഷം അബദ്ധത്തില്‍ പൂച്ച കഴിച്ചു. ഇതോടെ അത്യാസന്നയിലായ പൂച്ചയെ രക്ഷിക്കാന്‍ രക്തം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പിന്നെ പൂച്ചയേയും എടുത്ത് ഉടസമസ്ഥ ലബോറട്ടറിയില്‍ എത്തിയപ്പോഴേക്കും ലബോറട്ടറി അടച്ചു. ഇതോടെ പൂച്ചയുടെ രക്ത ഗ്രൂപ്പ് കണ്ടെത്താന്‍ കഴിഞ്ഞില്ല.

പൂച്ചയുടെ നില അതീവ ഗുരുതരമായതിനാല്‍ കാത്ത് നില്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല. ഇതോടെ ഡോക്ടര്‍ തന്റെ സുഹൃത്തിന്റെ നായയുടെ രക്തം പൂച്ചയ്ക്ക് നല്‍കുകയായിരുന്നു. ഇപ്പോള്‍ പൂച്ച സുഖം പ്രാപിച്ച് വരികയാണ്.

വര്‍ഗ ശത്രുവെന്ന് മനുഷ്യര്‍ പറയുന്ന നായയുടെ രക്തം ജിഞ്ചര്‍ എന്ന പൂച്ച സ്വീകരിച്ചിട്ടും യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ജിഞ്ചറിനില്ല എന്നത് നാം മനുഷ്യര്‍ക്കും ഒരു ഗുണപാഠമാകട്ടെ.

We use cookies to give you the best possible experience. Learn more