മലപ്പുറം: വളര്‍ത്തുനായയെ സ്‌കൂട്ടറില്‍ കെട്ടിവലിച്ച സംഭവത്തില്‍ നായയുടെ ഉടമസ്ഥന്‍ പൊലീസ് പിടിയില്‍. കരുനെച്ചി സ്വദേശിയായ സേവ്യറാണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന പത്താംക്ലാസുകാരനായ ബന്ധുവിന് സംഭവത്തില്‍ നേരിട്ട് പങ്കില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.
എടക്കര പൊലീസാണ് സേവ്യറിനെ അറസ്റ്റ് ചെയ്തത്. നായക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെങ്കിലും ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്. സന്നദ്ധ സംഘടനകള്‍ നായയുടെ പരിക്കുകള്‍ പരിചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് മലപ്പുറം എടക്കരയില്‍ ക്രൂര സംഭവം അരങ്ങേറിയത്. സ്‌കൂട്ടറില്‍ നായയെ കിലോമീറ്ററുകളോളം ഇയാള്‍ കെട്ടിവലിക്കുകയായിരുന്നു. നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇത് വകവെയ്ക്കാതെ ഇയാള്‍ ക്രൂരത തുടര്‍ന്നു.
പിന്നീട് ആളുകള്‍ കൂടിയതോടെയാണ് നായയെ കെട്ടഴിച്ച് വിടാന്‍ സേവ്യര്‍ തയ്യാറായത്. മൂന്ന് കിലോമീറ്ററോളമാണ് ഇയാള്‍ നായയെ കെട്ടിവലിച്ച് യാത്ര നടത്തിയത്. നായ വീട്ടിലെ ചെരിപ്പുകളടക്കം കടിച്ച് നശിപ്പിക്കുന്നെന്നും അതുകൊണ്ട് ഒഴിവാക്കാന്‍ കൊണ്ടുപോകുകയാണെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Dog tied to scooter; Owner arrested by police