കുട്ടിയെ കടിച്ച നായയ്ക്ക് ആദ്യം തടവുശിക്ഷ പിന്നെ വധശിക്ഷ; അപ്പീലുമായി ഉടമസ്ഥന്‍
News of the day
കുട്ടിയെ കടിച്ച നായയ്ക്ക് ആദ്യം തടവുശിക്ഷ പിന്നെ വധശിക്ഷ; അപ്പീലുമായി ഉടമസ്ഥന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th May 2017, 10:03 am

കറാച്ചി: നമ്മുടെ നാട്ടില്‍ ഒരു നായ കടിച്ചാല്‍ കൂടിപ്പോയാല്‍ എന്ത് സംഭവിക്കും. നായയുടെ ഉടമ നഷ്ടപരിഹാരമായി എന്തെങ്കിലും നല്‍കും. തെരുവുനായയാണെങ്കില്‍ പിന്നെ ഒന്നും പ്രതീക്ഷിക്കേണ്ട. ചികിത്സാചിലവ് പോലും പോക്കറ്റില്‍ നിന്ന് പോകും.

എന്നാല്‍ പാക്കിസ്ഥാനിലെ കഥ അതല്ല. കുട്ടിയെ കടിച്ച നായയെ രക്ഷിതാക്കള്‍ ജയില്‍ കയറ്റി. മാത്രമല്ല വധശിക്ഷ വരെ വാങ്ങിക്കൊടുക്കുകയും ചെയ്തു.

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. അസിസ്റ്റന്റ് കമ്മിഷണര്‍ രാജ സലീമാണ് വധശിക്ഷയ്ക്ക് ഉത്തരവിട്ടത്.


Dont Miss എന്നെ കൊല്ലാന്‍ ആഗ്രഹിച്ച ആളുടെ കൂടെ അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷം: കുഞ്ചാക്കോ ബോബന്‍ 


നേരത്തെ നായ ഒരാഴ്ച തടവില്‍ കിടന്നതാണ്. നായ കുട്ടിയെ കടിച്ചു പരുക്കേല്‍പിച്ചെന്നും അതുകൊണ്ട് അതിനെ കൊല്ലണമെന്നുമാണ് അസിസ്റ്റന്റ് കമ്മിഷണര്‍ പറയുന്നത്.

മനുഷ്യത്വപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വിധിയെന്നും അദ്ദേഹം പറയുന്നു. സിവില്‍ കോടതിയില്‍ നായയുടെ ഉടമസ്ഥനെതിരെ കേസ് നടന്നുവരികയാണ്.

അതേസമയം തന്റെ പ്രിയപ്പെട്ട നായയ്ക്കു നീതി കിട്ടാന്‍ ഏതു കോടതി കയറാനും തയാറാണെന്നാണ് ഉടമസ്ഥന്‍ പറയുന്നത്.


Dont Miss മഅ്ദനിക്കെതിരെ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്യില്ലെന്ന നിലപാട് തന്റെ കഷ്ടകാലത്തിന് കാരണമായി: ജേക്കബ് തോമസ് 


വധശിക്ഷയ്‌ക്കെതിരെ അഡീഷല്‍ ഡെപ്യൂട്ടി കമ്മീഷണര്‍മക്ക് മുന്‍പില്‍ അപ്പീല്‍ നല്‍കും. നായ കുട്ടിയെ കടിച്ചു എന്നത് സത്യമാണ്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നായയെ ഒരാഴ്ച തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇനി വധശിക്ഷ വിധിക്കുന്നത് ശരിയായ നടപടിയല്ല- നായയുടെ ഉടമസ്ഥനായ ജാമില്‍ പറയുന്നു. നീതി ലഭിക്കാനായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.