ഹോട്ടലില്‍ മട്ടന്‍ബിരിയാണിയില്‍ പട്ടിയിറച്ചി ഉപയോഗിക്കുന്നതായി ഡിസംബര്‍ 13നാണ് വിദ്യാര്‍ത്ഥി പ്രചരിപ്പിച്ചിരുന്നത്. മെസേജ് വൈറലായതോടെ ഹോട്ടലില്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ റെയിഡ് നടത്തുകയും അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ പട്ടിബിരിയാണി നല്‍കുന്നുവെന്ന് വാട്ട്‌സ്ആപ്പിലൂടെയടക്കം വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാളെ പിടികൂടി. എം.ബി.എ വിദ്യാര്‍ത്ഥിയായ വലഭോജു ചന്ദ്രമോഹന്‍ ആണ് അറസ്റ്റിലായത്.
ഹോട്ടലില്‍ മട്ടന്‍ബിരിയാണിയില്‍ പട്ടിയിറച്ചി ഉപയോഗിക്കുന്നതായി ഡിസംബര്‍ 13നാണ് വിദ്യാര്‍ത്ഥി പ്രചരിപ്പിച്ചിരുന്നത്. മെസേജ് വൈറലായതോടെ ഹോട്ടലില്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ റെയിഡ് നടത്തുകയും അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
പിന്നീട് നടത്തിയ പരിശോധനയില്‍ പട്ടിയിറച്ചി ഇല്ലെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് ഹോട്ടലുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസിന്റെ സൈബര്‍ സെല്‍ അന്വേഷണം നടത്തുകയായിരുന്നു. പട്ടിയിറച്ചിയുടെ ചിത്ര സഹിതമായിരുന്നു വാട്‌സ്ആപ്പില്‍ പ്രചരിച്ചിരുന്നത്.
തന്റെ സുഹൃത്തുക്കള്‍ സ്ഥിരമായി പോകുന്ന ഹോട്ടലിനെതിരെയായിരുന്നു ചന്ദ്രമോഹന്റെ വാട്‌സ്ആപ്പ് സന്ദേശം. കൂട്ടുകാരെ ഭയപ്പെടുത്താന്‍ ചെയ്തത് വൈറലാവുകയായിരുന്നു. സംഭവത്തില്‍ ചന്ദ്രമോഹനെതിരെ ഐ.പി.സി 290, 500 ഐ.ടി ആക്ടിലെ 66 (ഡി) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.