[] തന്റെ പ്രായത്തിലുള്ളവരെല്ലാം കുടുംബിനികളായെന്നും അയ്യോ വൈകിപ്പോയി എനിക്കും വേണം ഒരു കല്യാണം എന്ന തോന്നലൊന്നും തനിക്കില്ലെന്നും സിനിമാ നടി അര്‍ച്ചനാ കവി.
ഈ പ്രായത്തില്‍ ഒരാള്‍ അനുഭവിക്കേണ്ട സ്വാതന്ത്ര്യം നിശ്ചയമായും തനിക്കും അര്‍ഹതപ്പെട്ടതാണ്. താനെടുക്കുന്ന തീരുമാനങ്ങള്‍ മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ ചിലപ്പോള്‍ ശരിയല്ലായിരിക്കാമെങ്കിലും അത് തന്നെ സംബന്ധിച്ച് അത് പോസിറ്റീവായാണ് അനുഭവപ്പെടുന്നത്- അര്‍ച്ചന വ്യക്തമാക്കി.
ജീവിതപങ്കാളിയെ കണ്ടെത്താന്‍ സമയം വേണമെന്നും രണ്ടുകൊല്ലത്തിനുള്ളില്‍ വിവാഹം നടക്കാനുള്ള യാതൊരു സാധ്യതയുമില്ലെന്നും അര്‍ച്ചന പറഞ്ഞു. വീട്ടില്‍ വിവാഹാലോചന നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തിടുക്കത്തിലുള്ള യാതൊരു ആലോചനയും അവരുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.
ഒരാളെ കണ്ടെത്തിയാല്‍ നാളെത്തന്നെ കല്യാണം എന്നതും പ്രായോഗികമല്ല. അയാളെ അറിയണം, കുടുംബം അറിയണം, ആശയപരമായും തൊഴില്‍പരമായും ഒത്തുപോകുമോ എന്നറിയണം. അതിനൊക്കെ സമയം വേണം- അര്‍ച്ചന പറഞ്ഞു. ഒരു പ്രമുഖ സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ച്ചന കവി.