ചെന്നൈ: എ.ഐ.എ.ഡി.എം.കെ നേതാക്കളായ എടപ്പാടി പളനി സാമിയുടേയും ഒ.പനീര്‍ശെല്‍വത്തിന്റെയും കൈകള്‍ കൂട്ടിപ്പിടിച്ച പ്രധാനമന്ത്രി അഴിമതി അംഗീകരിച്ച് അതിന് കൂട്ടുനില്‍ക്കുകയാണോ എന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍.
” ഒരു വശത്ത് അഴിമതി രഹിത സര്‍ക്കാരിനെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിക്കുന്നു. മറുവശത്ത് അഴിമതി ആരോപണവിധേയരായ രണ്ടുപേരുടെ കൈകള്‍ അദ്ദേഹം പിടിക്കുന്നു, ”സ്റ്റാലിന്‍ എന്‍.ഡി.ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇ.പി.എസിന്റെയും ഒ.പി.എസിന്റെയും കളങ്കപ്പെട്ട കൈകള്‍ പിടിച്ച പ്രധാനമന്ത്രി മോദി അഴിമതിയെ പിന്തുണയ്ക്കുന്നുണ്ടോ എന്നും സ്റ്റാലിന്‍ ചോദിച്ചു.
പ്രധാനമന്ത്രി പളനി സാമിയുടേയും പനീര്‍ശെല്‍വത്തിന്റെയും കൈകള്‍ പിടിക്കുമ്പോള്‍, അദ്ദേഹം അഴിമതി അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടോ എന്ന സംശയമാണ് ഉയര്‍ത്തുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.
ചെന്നൈ സന്ദര്‍ശനത്തിന് എത്തിയ മോദി വേദിയില്‍വെച്ച് പനീര്‍ശെല്‍വത്തിന്റെയും പളനിസാമിയുടേയും കൈകള്‍ ചേര്‍ത്തുപിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിന്‍ രംഗത്തെത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക