| Wednesday, 28th April 2021, 9:29 am

കൊവിഡിനുള്ള മരുന്ന് വിതരണം ചെയ്യാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം? ഗംഭീറിനോട് ദല്‍ഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ ഫാബിഫ്‌ളൂ വിതരണം ചെയ്യാന്‍ ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്ററുമായ ഗൗതം ഗംഭീറിന് എങ്ങനെയാണ് സാധിക്കുന്നതെന്ന് ദല്‍ഹി ഹൈക്കോടതി. വലിയ അളവില്‍ മരുന്ന് കൈവശം വെക്കാന്‍ ഗംഭീറിന് എങ്ങനെയാണ് സാധിക്കുകയെന്നും കോടതി ചോദിച്ചു.

‘ഇവയൊക്കെ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകളല്ലേ? എങ്ങനെയാണ് വലിയ അളവില്‍ ഒരാള്‍ക്ക് മരുന്ന് കൈവശം വെക്കാനാകുക? മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതിന് ഗംഭീറിന് ലൈസന്‍സുണ്ടോ? അതോ ഇവയ്ക്ക് ലൈസന്‍സ് ആവശ്യമില്ലേ?,’ കോടതി ചോദിച്ചു.

ജസ്റ്റിസുമാരായ വിപിന്‍ സംഘി, രേഖ പള്ളി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

റിപ്പോര്‍ട്ട് ലഭിച്ചശേഷം ഗംഭീറിന്റെ മരുന്ന് വിതരണം അവസാനിപ്പിക്കാമെന്നാണ് കരുതുന്നതെന്ന് കോടതി പറഞ്ഞു. അതേസമയം ഗംഭീറിന്റെ മരുന്ന് വിതരണം നിരുത്തരവാദപരമാണെന്ന് ദല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റ പറഞ്ഞു.

അഭിഭാഷകനായ രാഹുല്‍ മല്‍ഹോത്രയാണ് വിഷയത്തില്‍ ഹരജി നല്‍കിയത്. എം.പി ഓഫീസില്‍ നിന്നും കിഴക്കന്‍ ദല്‍ഹി നിവാസികള്‍ക്ക് സൗജന്യമായി ഫാബിഫ്‌ളൂ നല്‍കുന്നുണ്ടെന്നും ആധാര്‍ കാര്‍ഡും ഡോക്ടറുടെ കുറിപ്പുമായെത്തി വാങ്ങാമെന്നും ഗംഭീര്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ഗംഭീറിനും ബി.ജെ.പിയ്ക്കുമെതിരെ വലിയ വിമര്‍ശനമാണുയര്‍ന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Does Gautam Gambhir have license to deal in Covid-19 drugs, asks Delhi High Court

We use cookies to give you the best possible experience. Learn more