കൊച്ചി: ചാരക്കേസില്‍ കുറ്റവിമുക്തനായ നമ്പി നാരായണന്റെ ജീവിതം ഡോക്യുമെന്ററിയാവുന്നു. മാധ്യമപ്രവര്‍ത്തകനും സംവിധായകനുമായ പ്രജേഷ് സെന്നും കൂട്ടുകാരും ചേര്‍ന്നാണ് ഡോക്യുമെന്ററി തയ്യാറാക്കുന്നത്.
നമ്പി നാരായണനെന്ന ശാസ്ത്രഞ്ജനെയാണ് ഡോക്യുമെന്ററിയിലൂടെ പരിചയപ്പെടുത്തുന്നത്. ചാരക്കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും തന്റെ ഔദ്യോഗികജീവിതം ഇല്ലാതാക്കപ്പെടുകയും ചെയ്ത ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതകഥ പറഞ്ഞ പുസ്തകമായിരുന്നു “ഓര്‍മകളുടെ ഭ്രമണപഥം”. പ്രജേഷ് സെന്‍ ആണ് പുസ്തകം തയ്യാറാക്കിയത്.
ALSO READ: “ഇട്ടിമാണി മേഡ് ഇന്‍ ചൈന”; മോഹന്‍ലാലിന്റെ പുതിയ ചിത്രം നവാഗത സംവിധായകര്‍ക്കൊപ്പം
എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ കഥയാണ് ഡോക്യുമെന്ററിയിലൂടെ പ്രജേഷ് സെന്നും കൂട്ടുകാരും പറയുന്നത്. പുസ്തകം പുറത്തിറക്കി ഒരു വര്‍ഷത്തിനു ശേഷമാണ് ഡോക്യുമെന്ററി എത്തുന്നത്.
നവംബര്‍ 20ന് കൊച്ചിയില്‍ ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം നടക്കും.
WATCH THIS VIDEO: