| Thursday, 22nd April 2021, 10:14 pm

കെ.ജി ജോര്‍ജിനെ കുറിച്ചുള്ള ഡോക്യുമെന്ററി നീസ്ട്രീമില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രശസ്ത സംവിധായകന്‍ കെ.ജി ജോര്‍ജിന്റെ ജീവിതവും സിനിമയും പറയുന്ന ഡോക്യുമെന്ററി ‘എയ്റ്റ് ആന്‍ഡ് എ ഹാഫ് ഇന്റര്‍ കട്ട്സ് ലൈഫ് ആന്‍ഡ് ഫിലിംസ് ഓഫ് കെ ജി ജോര്‍ജ്’ നീസ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക് എത്തി. ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണായിരുന്നു നീസ്ട്രീം റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം.

ലിജിന്‍ ജോസാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. 150 മിനുട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തില്‍ അദ്ദേഹത്തിന്റെ പ്രധാന സിനിമകളെ വിലയിരുത്തുന്നു. സ്വപ്നാടനം, കോലങ്ങള്‍, ആദാമിന്റെ വാരിയെല്ല്, ഇരകള്‍, യവനിക, പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, മറ്റൊരാള്‍ തുടങ്ങിയ സിനിമകളെ കുറിച്ച് കെ.ജി ജോര്‍ജും മറ്റുള്ളവരും സംവദിക്കുന്ന രീതിയിലാണ് ഡോക്യുമെന്ററി യുടെ നിര്‍മാണം.

സ്വന്തം സിനിമാജീവിതത്തെക്കുറിച്ച് കെ.ജി ജോര്‍ജ് മനസുതുറക്കുന്ന ഡോക്യുമെന്ററിയില്‍, ബാലു മഹേന്ദ്ര, എം.ടി വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, അഞ്ജലി മേനോന്‍, ഒ.എന്‍.വി കുറുപ്പ് തുടങ്ങി നിരവധിപേര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്.

വോയ്സ് ഓവര്‍ തുടങ്ങിയ പതിവ് രീതികളില്‍നിന്നും വ്യത്യസ്തമായാണ് ഡോക്യുമെന്ററിയുടെ അവതരണം. ഷിബു ജി. സുശീലന്‍ നിര്‍മിച്ച ഈ ഡോക്യുമെന്ററിയില്‍ എം.ജെ രാധാകൃഷ്ണനും നീല്‍ ഡി കുന്‍ഹയും ആണ് ക്യാമറ ചെയ്തിരിക്കുന്നത്. ബിജിപാല്‍ സംഗീതവും ബി. അജിത് കുമാര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചു. കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടു കൂടിയാണ് ചിത്രത്തിന്റെ നിര്‍മാണം നടത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Documentary about Director  K G George, 8 1/2 Intercuts released in NeeStream

We use cookies to give you the best possible experience. Learn more