ന്യൂദല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്ത് ചൈനീസ് സൈന്യം കടന്നുകയറ്റം നടത്തിയതായി സമ്മതിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ വന്ന റിപ്പോര്‍ട്ട് സൈറ്റില്‍ നിന്നും നീക്കം ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് റിപ്പോര്‍ട്ട് അപ്രത്യക്ഷമായത്. റിപ്പോര്‍ട്ടിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍
‘the URL cannot be found’. എന്നാണ് കാണാന്‍ സാധിക്കുന്നത്.
കിഴക്കന്‍ ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈനീസ് സൈനികര്‍ നുഴഞ്ഞുകയറിയതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അംഗീകരിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
പ്രതിരോധ മന്ത്രാലയം ചൈനീസ് കടന്നുകയറ്റം സമ്മതിച്ചെന്ന വാര്‍ത്താ ട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി എന്തിനാണ് കള്ളം പറയുന്നതെന്നാണ് രാഹുല്‍ ചോദിച്ചത്.
മെയ് മാസത്തില്‍ ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈനക്കാര്‍ നുഴഞ്ഞുകയറിയതായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത പ്രതിരോധ മന്ത്രാലയ രേഖ അംഗീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.
പിന്നാലെയാണ് സൈറ്റില്‍ നിന്ന് റിപ്പോര്‍ട്ട് നീക്കം ചെയ്തിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Document Admitting Chinese Intrusion Into Ladakh Deleted From Defence Ministry Website