| Sunday, 18th October 2020, 8:17 am

വിദേശ രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാര്‍ക്ക് കേരളത്തില്‍ ചികിത്സാനുമതി നിഷേധിക്കുന്നതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വിദേശ രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാര്‍ക്ക് കേരളത്തില്‍ ചികിത്സ അനുമതി നിഷേധിക്കുന്നതായി പരാതി.

വിദേശ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ യോഗ്യത പരീക്ഷ പാസായ ആയിരത്തിലേറെ ഡോക്ടര്‍മാര്‍ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് കേരളത്തില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് ആരോപണം.

മറ്റ് സംസ്ഥാനങ്ങളില്‍ പ്രാക്ടീസ് ചെയ്യുന്നവരെ പല കാരണങ്ങള്‍ പറഞ്ഞ് അകറ്റി നിര്‍ത്തുകയാണെന്നാണ് പരാതി. കൊവിഡ് സെന്ററുകളിലും ആശുപത്രികളിലും ജോലി ചെയ്യാന്‍ തയ്യാറാണെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാരിനും ആരോഗ്യ വകുപ്പിനും പലരും അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ ഇതില്‍ തുടര്‍ നടപടികള്‍ ഒന്നും തന്നെയുണ്ടായില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ക്ക് കേരളത്തില്‍ രജിസ്‌ട്രേഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കൗണ്‍സില്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍ക്കും കത്ത് അയച്ചിരുന്നു.

ഇക്കഴിഞ്ഞ ജൂലൈ 30 നാണ് കത്ത് അയച്ചത്. പിന്നീട് കത്ത് എം.സി.ഐ വൈബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. മറ്റ് സംസ്ഥാനങ്ങളിലില്ലാത്ത ഇന്റേണ്‍ഷിപ്പ് വ്യവസ്ഥയാണ് കേരളത്തില്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നതെന്നും ആരോപണമുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Doctors With Foreign Degree Denied Practice In kerala

We use cookies to give you the best possible experience. Learn more