| Tuesday, 11th September 2012, 12:13 am

ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം അവസാനിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സത്‌നാംസിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്കെതിരെ സ്വീകരിച്ച നടപടിയില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒ നടത്തിവന്ന നിസ്സഹകരണ സമരം അവസാനിപ്പിച്ചു.[]

ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി യോഗം വിളിച്ചത്.

ഡോക്ടര്‍മാര്‍ക്കെതിരായ നടപടി പരിശോധിക്കാന്‍ ആരോഗ്യവകുപ്പിലെ ഒരു ഡോക്ടറുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കാമെന്ന് യോഗത്തില്‍ മന്ത്രി ഉറപ്പ് നല്‍കി.

ഒരുമാസത്തിന് ശേഷം ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കാമെന്നും അതുവരെ സമരത്തില്‍നിന്ന് പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ ഡയസ്‌നോണ്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തി ആരോഗ്യ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവും മരവിപ്പിച്ചു.

എമേര്‍ജിങ് കേരളയുടെ ഭാഗമായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയടക്കമുള്ള വി.ഐ.പികള്‍ക്ക് നല്‍കുന്ന ഡ്യൂട്ടി ബഹിഷ്‌കരിക്കാന്‍ ഇന്നലെ ഡോക്ടര്‍മാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി ചര്‍ച്ച വിളിച്ചത്.

We use cookies to give you the best possible experience. Learn more