| Saturday, 28th July 2018, 9:50 am

ഇന്ന് രാജ്യത്തെ ഒ.പികള്‍ പ്രവര്‍ത്തിക്കില്ല: ഡോക്ടര്‍മാരുടെ സമരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യവ്യാപകമായി ഡോകടര്‍മാരുടെ ഒ.പി ബഹിഷ്‌കരണ സമരം തുടങ്ങി. സങ്കര വൈദ്യം പ്രോത്സാഹിപ്പിക്കുന്ന മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ആണ് സമരം. സമരത്തിന് നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ ബില്ല് ആരോഗ്യമേഖലയെ തകര്‍ക്കുമെന്ന് ആരോപിക്കുന്നു.

സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ എല്ലാവരും ഒ.പി ബഹിഷ്‌കരിക്കുകയാണ്. ഇന്ന് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് സമരം. എന്നാല്‍ അത്യാഹിത വിഭാഗത്തെ സമരം ബാധിക്കില്ല എന്ന് ഐ.എം.എ അറിയിച്ചിട്ടുണ്ട്.


ALSO READ: നൂറുദ്ധീന്‍ മാനസിക രോഗിയെപോലെ തന്നെ ചുറ്റിപ്പറ്റി നിന്നിരുന്നു: ഹനാന്‍


തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്. ഇതിനെതിരെ ഐ.എം.എ ശക്തമായ സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ്.

ഇന്നത്തെ ദിവസം “ദിക്കാര്‍ ദിവസ്” (കരിദിനം) ആയി ആചരിക്കാനും സംഘടനയുടെ വെബ്‌സൈറ്റില്‍ അഹ്വാനമുണ്ട്.

“”ഞങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാനില്ല. ഞങ്ങളുടെ പ്രതിഷേധത്തിന്റെ സൂചകമായി അത്യാഹിതമല്ലാത്ത വിഭാഗങ്ങളിലെ സേവനം 12 മണിക്കൂര്‍ അവസാനിപ്പിക്കുകയാണ്”” ഐ.എം.എ പ്രസിഡന്റ് രവി വാഖേഡ്കര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more