| Sunday, 19th November 2017, 3:16 pm

ലോകസുന്ദരി മത്സരത്തില്‍ കുമ്മനടിച്ച് മോദി; വിജയിയെ പ്രഖ്യാപിക്കുമ്പോള്‍ വേദിയില്‍ നിന്ന് മോദിയ്ക്ക് ജയ് വിളിക്കുന്ന വീഡിയോയുമായി സംഘപരിവാര്‍; പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിങ്: 2017 ലെ ലോകസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിച്ച മാനുഷി ചില്ലാറിനെ അഭിനന്ദനംകൊണ്ട് മൂടുകയാണ് ഇന്ത്യന്‍ ജനത. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്രഫട്‌നാവിസും ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും പ്രിയങ്ക ചോപ്രയും മാനുഷിയുടെ നേട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

എന്നാല്‍ 17 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ലോകസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിയപ്പോള്‍ അത് അങ്ങനെ വെറുതെ വിട്ടുകളയാന്‍ മോദിഭക്തരും സൈബര്‍സംഘികളും തയ്യാറാവില്ലല്ലോയെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ആദ്യഘട്ടത്തില്‍ ഉയര്‍ന്ന ചോദ്യം.

മാനുഷിയുടെ നേട്ടത്തെ സ്വന്തംപോക്കറ്റിലാക്കാന്‍ സംഘപരിവാറുകള്‍ ശ്രമിക്കുമോ എന്നായിരുന്നു  ചിലരുടെ സംശയം. അവരെ ഒട്ടുംനിരാശപ്പെടുത്താതെ തന്നെ മാനുഷിയുടെ നേട്ടത്തിന് പിന്നില്‍ മോദിയാണെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള ട്വീറ്റുകളും എത്തി.


ലോകത്തില്‍ എറ്റവും പ്രതിഫലം അര്‍ഹിക്കുന്ന ജോലി ഏത്?; വിധികര്‍ത്താക്കളുടെ മനംകവര്‍ന്ന ആ ഉത്തരം മാനൂഷിക്ക് കിരീടം ഉറപ്പാക്കി


മോദിയെ പോലെ ശക്തനായ ഒരു പ്രധാനമന്ത്രി ഇവിടെ ഉള്ളതുകൊണ്ട് മാത്രമാണ് മാനുഷിക്ക് ഈ നേട്ടം കൈവരിക്കാനായത് എന്നായിരുന്നു ചിലരുടെ അഭിപ്രായ പ്രകടനം. എന്നാല്‍ അതിനേക്കാളൊക്കെ രസകരമായത് മറ്റൊരു വീഡിയോയായിരുന്നു.

വേദിയില്‍ ലോകസുന്ദരിപ്പട്ടം ഇന്ത്യക്കാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ സദസില്‍ നിന്നും മോദി മോദി എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കുന്ന വീഡിയോയായിരുന്നു അത്. മുബൈയിലെ കൊമേഡിയനായ ജോസ് കൊവാകോയായിരുന്നു വീഡിയോ ഇത്തരത്തില്‍ എഡിറ്റ് ചെയ്തത്.


Dont Miss മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജില്‍ അധ്യാപകര്‍ എസ്.എഫ്.ഐ ബോര്‍ഡുകള്‍ നശിപ്പിച്ചു; സി.സി.ടി.വി ദൃശ്യങ്ങളെത്തുടര്‍ന്ന് അധ്യാപകനെതിരെ നടപടി


ഇതിന് പിന്നാലെ യഥാര്‍ത്ഥ വീഡിയോ എന്ന് പറഞ്ഞ് മോദിഭക്തന്‍മാര്‍ വ്യാപകമായ രീതിയില്‍ ഇത് ഷെയര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഒട്ടും വൈകാതെ തന്നെ വേദിയിലെ യഥാര്‍ത്ഥ വീഡിയോ ഷെയര്‍ ചെയ്ത് സംഘികളുടെ വ്യാജവീഡിയോ എഡിറ്റിങ്ങിനെ പൊളിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തി.

മാനുഷിയുടെ പേര് പ്രഖ്യാപിക്കുമ്പോള്‍ വേദിയില്‍ നിന്നും ഒരു മുദ്രാവാക്യവും ഉയര്‍ന്നിട്ടില്ലെന്നും നാണംകെട്ട കളി അവസാനിപ്പിക്കൂ എന്ന് പറഞ്ഞുംകൊണ്ടായിരുന്നു പലരും യഥാര്‍ത്ഥ വീഡിയോ ഷെയര്‍ ചെയ്തത്.

കര്‍ഷക ആത്മഹത്യകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന ഇന്ത്യ പോലൊരു രാജ്യം ഇത്തരമൊരു പുരസ്‌കാരത്തിന് അര്‍ഹമല്ല എന്നായിരുന്നു ട്വിറ്ററില്‍ ഒരാളുടെ പ്രതികരണം. ഇന്ത്യ വികസിത രാജ്യമാണെന്ന് കാണിക്കാന്‍ മൂഡിയെ വിലക്കെടുത്തു. ഇപ്പോള്‍ ലോകസുന്ദരിപ്പട്ടവും വാങ്ങിയിരിക്കുന്നു. ആരെയാണ് മോദി കബളിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നായിരുന്നു ട്വിറ്ററില്‍ ഉയര്‍ന്ന മറ്റൊരു ചോദ്യം.

Latest Stories

We use cookies to give you the best possible experience. Learn more