തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം തുടരും. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതുന്നതിനെതിരെ ഡോക്ടര്‍മാര്‍ നടത്തി വന്നിരുന്ന സമരം ഒത്തുതീര്‍പ്പായില്ല. ഒ.പി. യിലും, വാര്‍ഡുകളിലും ഡ്യൂട്ടിക്ക് കയറില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
കഴിഞ്ഞദിവസം ഡോക്ടര്‍മാരുമായി ആരോഗ്യ മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ വേണ്ട ഉറപ്പുകളൊന്നും ലഭിച്ചില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ചര്‍ച്ചക്ക് ശേഷം സമരം അവസാനിപ്പിക്കുമെന്ന് സമരക്കാര്‍ പറഞ്ഞിരുന്നെങ്കിലും കിട്ടിയ ഉറപ്പുകള്‍ രേഖാമൂലമല്ലെന്ന് കാട്ടിയാണ് വീണ്ടും സമരം നടത്താന്‍ ഒരുങ്ങുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ചര്‍ച്ചയ്ക്കുശേഷം സമരം നടത്തിവന്ന സംഘടനയ്ക്കുള്ളില്‍ തന്നെ തര്‍ക്കങ്ങള്‍ ഉണ്ടാവുകയും, സംഘടന പിരിച്ചുവിടുകയും ചെയ്തു. തുടര്‍ന്നുണ്ടായ പുതിയ നേതൃത്വത്തിന് കീഴിലാണ് ഇപ്പോള്‍ സമരം പുനരാരംഭിച്ചിരിക്കുന്നത്.
പെട്ടെന്നുള്ള സമരപ്രഖ്യാപനം ആശുപത്രി പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കാന്‍ സാധ്യതയുണ്ട്.