അഹമ്മദാബാദ്: വൃക്കയിലെ കല്ല് എടുത്ത് മാറ്റുന്നതിന് പകരം ഡോക്ടര്‍ വൃക്ക എടുത്ത് മാറ്റിയ സംഭവത്തില്‍ ആശുപത്രിയ്ക്ക് 11.23 ലക്ഷം പിഴയിട്ട് ഗുജറാത്ത് ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍. ബലാസിനോറിലെ കെ.എം.ജി ജനറല്‍ ആശുപത്രിക്കാണ് പിഴ ചുമത്തിയത്.
വൃക്കയിലെ കല്ല് എടുത്തുമാറ്റാന്‍ വേണ്ടി വന്ന ഖേദാ ജില്ലയിലെ വാങ്ക്‌റോളി ഗ്രാമത്തില്‍ നിന്നുള്ള ദേവേന്ദ്രഭായ് റാവല്‍ എന്നയാളുടെ ഇടത് വൃക്കയാണ് ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്ത് എടുത്ത് മാറ്റിയത്.
2011 ലാണ് ദേവേന്ദ്ര ഭായ് ആശുപത്രിയിലെത്തുന്നത്. ഇതിനെത്തുടര്‍ന്ന് നാല് മാസങ്ങള്‍ക്ക് ശേഷം രോഗി മരിക്കുകയായിരുന്നു.
വിധി അനുസരിച്ച് 2012 മുതല്‍ 7.5 ശതമാനം പലിശയോട് കൂടിയുള്ള തുകയാണ് മരിച്ചയാളുടെ കുടുംബത്തിന് ആശുപത്രി നല്‍കേണ്ടത്.
ശസ്ത്രക്രിയക്ക് ശേഷമാണ് വൃക്കയിലെ കല്ലിന് പകരം വൃക്കയാണ് എടുത്ത് മാറ്റിയതെന്നത് ദേവേന്ദ്രഭായ തിരിച്ചറിഞ്ഞത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Doctor removes kidney instead of stone, hospital to pay Rs 11.2 lakh damages