കോഴിക്കോട്: നിപ്പാ വൈറസ് ബാധയ്‌കെതിരെ അശാസ്ത്രീയ പ്രചരണങ്ങള്‍ നടത്തുന്നു എന്നാരോപിച്ച് ജേക്കബ് വടക്കാഞ്ചേരിക്കെതിരെ ഡോക്ടര്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി. ഡോ. ജിനേഷ് പി.എസാണ് പരാതിക്കാരൻ. സോഷ്യല്‍ മീഡിയ വഴി ആരോഗ്യരംഗത്തെ അബദ്ധ പ്രചരണങ്ങളെ ചെറുക്കയും ശാസ്ത്രീയമായ വിശദ്ദീകരണങ്ങള്‍ നല്കുകയും ചെയ്യുന്ന “ഇന്‍ഫോ ക്‌ളിനിക്ക് “പ്രവര്‍ത്തകരില്‍ ഒരാളാണ് ഡോ.ജിനേഷ് പി.എസ്.
നേരത്തെ സോഷ്യൽ മീഡിയ വഴിയുള്ള വീഡിയോ സന്ദേശത്തിലൂടെ ജേക്കബ് വടക്കാഞ്ചേരി “നിപ്പാ” എന്നൊരു വൈറസ് ഇല്ലെന്ന് പറഞ്ഞിരുന്നു. “നിപ്പാ” എന്നത് വൈറസ് അല്ലെന്നും അതൊരു മരുന്ന് മാഫിയ ആണെന്നും, ഭക്ഷണത്തിലേയോ കീടനാശിനികളിലേയോ പ്രശ്നമാണ് പേരാമ്പ്രയിലുണ്ടായ മരണങ്ങൾക്ക് കാരണന്നുമാണ് ജേക്കബ് വടക്കാഞ്ചേരി വീഡിയോയിലൂടെ പറഞ്ഞത്.
കേരളത്തിൽ വൈറസ് ബാധ മൂലം തുടർച്ചയായി മരണങ്ങൾ റിപ്പോർട്ട് ചെയ്ത് കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ, ഇത്തരം അശാസ്ത്രീയ പ്രചരണങ്ങക്ക് സമൂഹത്തിന്റെ ആരോഗ്യത്തിന്
തന്നെ ഭീഷണിയാനെന്നാണ് ഡോക്ടർ തന്റെ പരാതിയിലൂടെ മുഖ്യമന്ത്രിയോട് പറഞ്ഞത്. ജേക്കബ് വടക്കാഞ്ചേരിയുടെ പോസ്റ്റിന്‌ഇതുവരെ 580 ഓളം ഷെയറുകളാണ് ഫേസ്ബുക്കിൽ ലഭിച്ചിട്ടുള്ളത്. സമൂഹത്തിന്‌തന്നെ ഭീഷണിയാകുന്ന ഇത്തരം സന്ധേശങ്ങൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് പരാതിയിലൂടെ ഡോ.ജിനേഷ് ആവശ്യപ്പെടുന്നുണ്ട്.
ഇതുവരെ മൂന്ന് മരണങ്ങളാണ് ജില്ലയിൽ നിപ്പാ വൈറസ് മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 340 പേരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുമുണ്ട്. രോഗം പ്രതിരോധിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വകുപ്പും, ആരോഗ്യ പ്രവർത്തകരും