[] ന്യൂദല്‍ഹി: മാവോവാദി ബന്ധം ആരോപിച്ച് അറസസ്റ്റിലായ ദല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. ജി.എന്‍ സായിബാബ നിരാഹാര സമരത്തിന്. നാഗ്പൂര്‍ ജയിലില്‍ ഏകാന്തതടവില്‍ കഴിയുന്ന ശാരീരിക വൈകല്യമുള്ള സായിബാബയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹം നിരാഹാരത്തിനൊരുങ്ങുന്നത്.
വീല്‍ചെയറില്‍ കഴിയുന്ന സായിബാബക്ക് ജയില്‍ ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ പോലും ലഭ്യമാക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ എ.എസ് വസന്ത ആരോപിച്ചു. സായിബാബയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ദല്‍ഹി യൂണിവേഴ്‌സിറ്റി കമ്യൂണിറ്റി എഗൈന്‍സ്റ്റ് പോലീസ് റിപ്രന്‍ സംഘടിപ്പിച്ച യോഗത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
അതേസമയം സായിബാബയെ അറസ്റ്റുചെയ്ത നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ പറഞ്ഞു. നിയമങ്ങള്‍ കാറ്റില്‍പറത്തിയായിരുന്നു അറസ്‌റ്റെന്നും ആരോഗ്യസ്ഥിതി മോശമായവര്‍ക്ക് ജാമ്യം നല്‍കണമെന്ന വ്യവസ്ഥ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്നും ജസ്റ്റിസ് സച്ചാര്‍ ആവശ്യപ്പെട്ടു.
ു.
എസ്.എ.ആര്‍. ഗീലാനി, ഇഫ്തിഖാര്‍ ഗീലാനി, ഡോ.ബിനായക് സെന്‍ തുടങ്ങിയവരുടെ പട്ടികയിലേക്ക് സായിബാബയും കടന്നിരിക്കുകയാണെന്ന് ദല്‍ഹി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നന്ദിത നരൈന്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയുടെ വാണിജ്യവത്കരണം സര്‍ക്കാര്‍ ഊര്‍ജിതമാക്കിയെന്നും എതിര്‍ക്കുന്ന അധ്യാപകരെ പുറത്താക്കുക, ശമ്പളം വെട്ടിക്കുറക്കുക തുടങ്ങിയ പ്രതികാര നടപടികള്‍ വ്യാപകമാണെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ഒന്‍പതിനാണ് സായിബാബയെ സര്‍വകലാശാല കാമ്പസില്‍നിന്നാണ് പൊലീസ് പിടിച്ചുകൊണ്ടുപോയത്. ദേശദ്രോഹനിരോധന നിയമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ജെ.എന്‍.യു വിദ്യാര്‍ത്ഥി നല്‍കിയ മോഴിയുടെ അടിസ്ഥാനത്തിലായിരുന്നു മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്.