മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ രംഗത്ത്. മരക്കാര്‍ സിനിമയുടെ ഒ.ടി.ടി റിലീസ് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ കുത്തകകള്‍ക്ക് മാത്രമാണ് ലാഭമുണ്ടാക്കുന്നതന്നും സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചതിലൂടെ സര്‍ക്കാരിനും വലിയ ലാഭമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
‘ഒ.ടി.ടി എന്നത് കുത്തകകളുടെ കൈയ്യിലാണ്. അതില്‍ നിന്നും ഒരു രൂപപോലും സര്‍ക്കാരിന് കിട്ടില്ല. സിനിമ ഇന്‍ഡസ്ട്രി നശിച്ച് കഴിഞ്ഞാല്‍ ഒ.ടി.ടി പിന്നെ റേറ്റ് കുറക്കും. തിയേറ്ററുകള്‍ നശിച്ച് കഴിഞ്ഞാല്‍ പിന്നെ ഈ റേറ്റൊന്നും ഓഫര്‍ ചെയ്യില്ല. മോഹന്‍ലാല്‍ ഒരു ഫൂളാണ്. മോഹന്‍ലാലാണ് മലയാള സിനിമയെ നശിപ്പിച്ചത്,’ ഗഫൂര്‍ പറയുന്നു.
മലയാള സിനിമ ഇന്‍ഡസ്ട്രിയെ മരക്കാര്‍ നശിപ്പിച്ചു എന്ന ഘട്ടത്തിലെത്തി നില്‍ക്കുകയാണെന്നും മോഹന്‍ലാല്‍ മുഖ്യമന്ത്രിയെ കണ്ടതോടെ ഒ.ടി.ടി വേണ്ട തിയേറ്റര്‍ റിലീസ് മതിയെന്ന് തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പെരിന്തല്‍മണ്ണ എം.ഇ.എസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മീഡിയ സ്റ്റുഡിയോ-സൈക്കോളജി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കെയായിരുന്നു വിമര്‍ശനമുണ്ടായത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Doctor Fazal Gafoor criticises Mohanlal over Marakkar movie