തിരുവനന്തപുരം: ഡോക്ടര്‍ക്ക് കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും രോഗിയെ ഓപ്പറേഷന്‍ ടേബിളില്‍ നിന്ന് ഇറക്കിവിട്ടു.
സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. രഘുകുമാറിനെതിരെയാണ് പരാതി. [innarad]
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ജനറല്‍ സര്‍ജറി വിഭാഗം ഓപ്പറേഷന്‍ തിയേറ്ററിലാണ് സംഭവമുണ്ടായത്. പിത്താശയത്തിലെ കല്ല് ലാപ്രോസ്‌കോപ്പിയിലൂടെ നീക്കം ചെയ്യുന്നതിനായാണ് സക്കറിയ(25) വ്യാഴാഴ്ചയാണ് ആശുപത്രിയില്‍എത്തിയത്.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അഞ്ചാം വാര്‍ഡില്‍ ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.
സര്‍ജറിയ്ക്കായി ഓപ്പറേഷന്‍ ടേബിളില്‍ കിടത്തിയതിനിടെ മെഡിക്കല്‍ കോളജില്‍ ലാപ്രോസ്‌കോപ്പി ചെയ്യില്ലെന്നും നാല്‍പതിനായിരം രൂപ നല്‍കിയാല്‍ സ്വകാര്യ ആശുപത്രിയില്‍ താന്‍ തന്നെ ലാപ്രോസ്‌കോപ്പി ചെയ്തു നല്‍കാമെന്നും ഡോക്ടര്‍ പറഞ്ഞു.
പണം ഇല്ലെന്ന് പറഞ്ഞതോടെ തിയേറ്ററില്‍ നിന്ന് ഇറങ്ങിപോകാനായി ഡോക്ടര്‍ ആവശ്യപ്പെട്ടു.വിലപേശലിനൊടുവില്‍ ഏഴായിരം രൂപ ഡോക്ടര്‍ക്ക് വീട്ടിലെത്തി രോഗിയുടെ ബന്ധുക്കള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ചികിത്സ നടത്താന്‍ തയാറായത്.
എന്നാല്‍ പിന്നീട് രോഗികളുടെ ബന്ധുക്കള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസെത്തി ഏഴായിരം രൂപ ഡോക്ടറില്‍ നിന്ന് തിരികെ നല്‍കുകയായിരുന്നു.
ഇതോടെ സക്കറിയാസ് നിര്‍ബന്ധിത ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് മടങ്ങി. ഈ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ കൈക്കൂലി ആവശ്യപ്പെടുന്നത് നിത്യ സംഭവമാണെന്ന് രോഗികള്‍ അഭിപ്രായപ്പെട്ടു.