റിയാദ്: കാലി സിറിഞ്ചുമായി ‘വാക്‌സിന്‍ കുത്തിവെപ്പ്’ നടത്തിയ ആരോഗ്യ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഏഷ്യന്‍ വംശജനായ ഡോക്ടറാണ് സൗദിയില്‍ അറസ്റ്റിലായത്.
ഒരു മാസം മുന്‍പാണ് സംഭവം നടന്നത്. വാക്‌സിന്‍ കുത്തിവെയ്ക്കുന്നതിന്റെ വീഡിയോ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിറിഞ്ചില്‍ വാക്‌സിനില്ലായിരുന്നുവെന്ന വിവരം പുറത്തറിഞ്ഞത്.
തുടര്‍ന്ന് വീഡിയോയെ കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയും കുത്തിവെപ്പ് തട്ടിപ്പ് നടത്തിയ ഡോക്ടറെ കണ്ടെത്തുകയുമായിരുന്നു. വീഡിയോയില്‍ കാണുന്ന ഇഞ്ചക്ഷന്‍ സ്വീകരിക്കുന്നയാള്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ വാക്‌സിന്‍ കുത്തിവെപ്പ് നടത്തുകയും ചെയ്തു.
സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുവരുന്ന ഏഷ്യന്‍ വംശജനായ ആരോഗ്യപ്രവര്‍ത്തകനാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നതെന്ന് സൗദി ആരോഗ്യവകുപ്പ് അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും അവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സൗദി പൊലീസും ആരോഗ്യവകുപ്പും അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക