| Friday, 5th September 2014, 2:31 pm

ക്യാന്‍സര്‍ വന്ന സുഹൃത്തിനുവേണ്ടി നിങ്ങള്‍ തല മൊട്ടയടിക്കുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്


വീഡിയോ സ്‌റ്റോറി


[]ക്യാന്‍സര്‍ വന്ന സുഹൃത്തിനുവേണ്ടി നിങ്ങള്‍ തല മൊട്ടയടിക്കുമോ? ഇതൊരു ചോദ്യമാണ്. നിങ്ങളുടെ സൗഹൃദത്തിന്റെ ആഴം അളക്കുന്ന ഒരു ചോദ്യം.

അതെ. ദക്ഷിണാഫ്രിക്കയിലെ 11 സ്ത്രീകള്‍ ഈ ചോദ്യത്തെ അഭിമുഖീകരിച്ചു. ഉത്തരത്തിന് സമയം വേണ്ടിവന്നില്ല. 11 മൊട്ടത്തലകള്‍ റെഡി.

ഫെബ്രുവരിയിലാണ് കഥ. ഗ്രെഡി മാക്-കെന്ന എന്ന തന്റെ സുഹൃത്തിനുവേണ്ടിയാണ് ഇവര്‍ തല മൊട്ടയടിച്ചത്. മാക്-കെന്നയ്ക്ക് ബ്രസ്റ്റ് ക്യാന്‍സറാണ്. അവള്‍ക്ക് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയാണ് ഈ കൂട്ട മൊട്ടയടിക്കല്‍.

“സ്‌നേഹമാണ്ഞാനിവിടെ പകര്‍ത്തിയത്”, 4 മിനിറ്റ്‌  ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ട് ഫോട്ടോഗ്രാഫര്‍ ആല്‍ബര്‍ട്ട് ബ്രെഡ്ഡെന്‍ഹാന്‍ പറഞ്ഞു.

പക്ഷെ ഈ മൊട്ടത്തലച്ചികള്‍ അടിപൊളിയാണ് കേട്ടോ.. സ്‌നേഹസമ്പന്നരും…

Latest Stories

We use cookies to give you the best possible experience. Learn more