| Monday, 23rd April 2018, 3:09 pm

ഗര്‍ഭാവസ്ഥയില്‍ അമ്മ കരഞ്ഞാല്‍ കുഞ്ഞിന് എന്തുസംഭവിക്കും?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗര്‍ഭിണിയാണെന്ന് അറിഞ്ഞാല്‍ ഡോക്ടര്‍മാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമെല്ലാം കിട്ടുന്ന ഉപദേശമാണ് ഹാപ്പിയായിരിക്കൂവെന്നത്. ടെന്‍ഷനൊന്നും പാടില്ല, അതെല്ലാം കുഞ്ഞിന് ദോഷം ചെയ്യുമെന്നാണ് “ഉപദേശകര്‍” പറയാറുള്ളത്.

ഗര്‍ഭാവസ്ഥയെന്നത് ശാരീരികവും മാനസികവുമായ മാറ്റങ്ങളുടെ ഘട്ടമാണ്. ഗര്‍ഭിണികള്‍ക്ക് വൈകാരികമായ പലമാറ്റങ്ങളുമുണ്ടാവും. ചിലപ്പോള്‍ അവള്‍ ഹാപ്പിയായിരിക്കും. ചിലപ്പോള്‍ ദേഷ്യപ്പെടും. ചിലപ്പോള്‍ എന്തിനെന്നറിയാതെ കരയും. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ അതിവൈകാരികത കാണിക്കുന്നതുകൊണ്ടാണ് ഈ കരച്ചില്‍.

ഗര്‍ഭാവസ്ഥയില്‍ സന്തോഷമായിരിക്കുകയെന്നത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് നല്ലതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഗര്‍ഭാവസ്ഥയിലെ കരച്ചില്‍ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമോ?

1. നിങ്ങള്‍ കരയുന്നത് നിങ്ങളുടെ കുഞ്ഞിനുപോലും ഇഷ്ടമല്ല. നിങ്ങള്‍ കരഞ്ഞാല്‍ ആ കുഞ്ഞും കരയും! കാരണം ഗര്‍ഭാവസ്ഥയില്‍ നിങ്ങള്‍ കരയുമ്പോള്‍ കുടലിലുണ്ടാവുന്ന ചലനം ഗര്‍ഭസ്ഥ ശിശുവിനെയും വേദനിപ്പിക്കും.


Also Read: രാജ്യത്തെ പെട്രോള്‍ വില വര്‍ദ്ധനവിന് കാരണം തോമസ് ഐസക്; കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളിലും മാധ്യമങ്ങളിലും തീവ്രവാദികള്‍ നുഴഞ്ഞ് കയറിയെന്നും ബി.ജെ.പി


2. ഗര്‍ഭകാലത്ത് കൂടുതല്‍ സ്ട്രസ് നേരിട്ട, അല്ലെങ്കില്‍ കരഞ്ഞ അമ്മമാര്‍ ജന്മം നല്‍കുന്ന കുട്ടികളും ഇത്തരത്തില്‍ കരയുന്നവരായിരിക്കും.

3. ഗര്‍ഭകാലയളവില്‍ അമ്മമാരിലുണ്ടാവുന്ന സ്ട്രസ് ഗര്‍ഭപാത്രത്തിലുള്ള കുഞ്ഞിനെയും ബാധിക്കും.

4. ഗര്‍ഭകാലത്ത് കരച്ചില്‍ വരികയാണെങ്കില്‍, വിഷമം തോന്നുകയാണെങ്കില്‍ തീര്‍ച്ചയായും ഇക്കാര്യങ്ങളെല്ലാം ഓര്‍ക്കുക. നിങ്ങളുടെ ശ്രദ്ധ സന്തോഷം തരുന്ന മറ്റെന്തെങ്കിലും കാര്യത്തില്‍ കേന്ദ്രീകരിക്കുക.

5. ഗര്‍ഭിണിയായിരിക്കുമ്പോള്‍ വീട്ടില്‍ ഒറ്റയ്ക്കിരുന്നാല്‍ വളരെ ആശങ്ക തോന്നും. അങ്ങനെ തോന്നുമ്പോള്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് സംസാരിക്കുക.

6. അതുപോലെ ഒറ്റയ്ക്ക് വിഷമിച്ചിരിക്കാതെ സിനിമ കാണാനിറങ്ങുക, അല്ലെങ്കില്‍ പുസ്തകം വായിക്കുക, അങ്ങനെ നിങ്ങള്‍ക്ക് സന്തോഷം പകരുന്ന കാര്യങ്ങള്‍ തെരഞ്ഞെടുത്ത് ചെയ്യുക.

We use cookies to give you the best possible experience. Learn more