മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ഇന്ത്യന്‍ ക്രിക്കറ്റിനും ലോക ക്രിക്കറ്റിനും ഇന്ന് എത്രമാത്രം പ്രിയപ്പെട്ടവനാണെന്ന് പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അരങ്ങേറ്റം കുറിച്ചതു മുതല്‍ ഇന്നുവരെ നീളുന്ന കരിയറില്‍ അദ്ദേഹം തിരുത്തിക്കുറിച്ച റെക്കോര്‍ഡുകള്‍ തന്നെ ധാരാളം കോഹ്‌ലിയെ അടയാളപ്പെടുത്താന്‍. കളിക്കളത്തില്‍ മാത്രമല്ല ബ്രാന്‍ഡ് മൂല്യത്തിലും വിരാട് ഏറെ മുന്നിലാണ്.
ഇതിഹാസ താരം ലയണല്‍ മെസിയെ അടക്കം മറി കടന്നിരിക്കുകയാണ് ബ്രാന്‍ഡ് മൂല്യത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ നായകന്‍. പരസ്യചിത്രങ്ങളില്‍ നിന്നും വിരാടിന് ഒരു ദിവസം ലഭിക്കുന്ന വരുമാനം അഞ്ച് കോടിയാണ്. നേരത്തെ ഇത് രണ്ടര മുതല്‍ നാല് കോടി വരെ ആയിരുന്നു.
ഇന്ത്യയിലുള്ളതു പോലെ തന്നെ ലോകത്തെവിടേയും വിരാടിന് ആരാധകരുണ്ട്. ക്രിക്കറ്റിന് അധികം വേരോട്ടമില്ലാത്ത അമേരിക്കയില്‍ വരെ വിരാട് പ്രശസ്തനാണ്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 16.5 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ട് വിരാടിന്. ഈ ഫാന്‍ ഫോളോയിംഗും വിരാട് പണമാക്കി മാറ്റുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഓരോ തവണ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങളോ വീഡിയോകളോ അപ്പ് ചെയ്യുമ്പോള്‍ വിരാടിന് 3.2 കോടി ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ ഷര്‍ട്ടു മുതല്‍ വാച്ചു വരെ എല്ലാം ഓരോ ബ്രാന്‍ഡ് ആണല്ലോ. തങ്ങളുടെ ബ്രാന്‍ഡിനെ പ്രൊമോട്ട് ചെയ്യുന്നതിന് ഓരോ ബ്രാന്‍ഡും നല്‍കുന്നത് കൂട്ടിയാല്‍ 3.2 വരുമെന്നാണ് റിപ്പോര്‍ട്ട്.
ഫോബ്‌സിന്റെ കണക്കു പ്രകാരം ഏറ്റവും മൂല്യമുള്ള ഇന്ത്യന്‍ അത്‌ലറ്റാണ് വിരാട്. താരത്തിന്റെ കളി മികവ് സാമ്പത്തികമായും താരത്തെ മുമ്പിലെത്തിക്കുന്നുവെന്ന് അടിവരയിട്ട് പറയാം.