കൊച്ചി: കൊച്ചിയില്‍ വിദേശ പൗരന്‍ ഓടയില്‍ വീണ് പരിക്കേറ്റ കേസ് പരിഗണിക്കവെ രൂക്ഷവിമര്‍ശനവുമായി കേരള ഹൈക്കോടതി.
പുറം രാജ്യങ്ങളില്‍ തറയില്‍ പോലും നോക്കാതെയാണ് ആളുകള്‍ പുറം കാഴ്ച്ചകള്‍ ആസ്വദിക്കുന്നതെന്നും എന്നാല്‍ കേരളത്തിലെ റോഡിലെ കുഴികള്‍ കാരണം അതിനൊന്നും കഴിയില്ലെന്നും കോടതി പറഞ്ഞു.
കേരളത്തിലെ റോഡുകളെപ്പറ്റി എന്താണ് വിദേശികള്‍ ചിന്തുക്കുന്നുണ്ടാവുക? നടക്കാന്‍ പോലും പറ്റാത്ത നാട് എന്നല്ലെ അവരൊക്കെ ആ സ്ഥലത്തിനെപ്പറ്റി വിചാരിക്കുക? ജസ്റ്റിസ ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
കേരളത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം വരുന്നു എന്ന് കേള്‍ക്കുന്നുണ്ടെന്ന് പറഞ്ഞ കോടതി റോഡുകളുടെ അവസ്ഥ ഇങ്ങെയാണെങ്കില്‍ ഇതൊക്കെ എപ്രകാരമാണ് നടക്കുകയെന്നും ചോദിക്കുകയുണ്ടായി.
കൊച്ചിയില്‍ ഫുട്പാത്തുകള്‍ ഒന്നും ഇല്ലാത്ത അവസ്ഥയാണെന്നും ഈ ദുരവസ്ഥ കാരണം കച്ചവടങ്ങള്‍ പോലും കൃത്യമായി നടത്താന്‍ പറ്റാത്ത അവസ്ഥയാണെന്നും കോടതി വിമര്‍ശിച്ചു.
എം. ജി റോഡ് പോലുള്ള സുന്ദരമായ റോഡ് ഉണ്ടായിട്ടും ഫുട്പാത്തുകളിലൂടെ പോലും നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അടുത്തിടെ ആലപ്പുഴയില്‍ ഫുട്പാത്തില്‍ വീണ ഗര്‍ഭിണിയായ യുവതി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Content Highlight: Do you hear the Argentina soccer team coming? If the condition of the roads is like this, what will happen: Kerala High Court