| Saturday, 7th March 2020, 6:45 pm

വേനല്‍ക്കാലത്ത് കൂടുതല്‍ വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍?; ഏങ്കില്‍ ശ്രദ്ധിക്കുക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട സമയമാണ് വേനല്‍ക്കാലം. സാധാരണ ആളുകള്‍ ഒരു ലിറ്റര്‍ മുതല്‍ മൂന്ന് ലിറ്റര്‍ വെള്ളം വരെ വേനല്‍ക്കാലത്ത് കുടിക്കണം. വ്യക്ക രോഗികള്‍ വേനല്‍ക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം.

സാധാരണ മുത്രത്തില്‍ അണുബാധയും വ്യക്കയില്‍ കല്ലുമാണ് വേനല്‍ക്കാലത്ത് കൂടുതല്‍ കണ്ട് വരുന്ന അസുഖങ്ങള്‍. ഇത് പ്രതിരോധിക്കാന്‍ ധാരാളം വെള്ളം കുടിക്കുക എന്നതാണ് പരിഹാരം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ വേനല്‍ക്കാലത്ത് വ്യക്ക രോഗികള്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവ് ക്രമീകരിക്കണം. സാധാരണ ആളുകളെ പോലെ കൂടുതല്‍ വെള്ളം കുടിക്കുന്നത് വ്യക്ക രോഗികളില്‍ പ്രയോഗികമല്ല. അതിനാല്‍ ഇവര്‍ ആഹാരത്തില്‍ ധാരാളം പഴ വര്‍ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വെള്ളരിക്ക തണുപ്പിച്ച് കഴിക്കുന്നതും ഐസ് ക്യാന്‍ഡികള്‍ കഴിക്കുന്നതും വേനല്‍ക്കാലത്തുണ്ടാകുന്ന അധിക ദാഹത്തിന് ശമനം നേടാന്‍ വ്യക്ക രോഗികളെ സഹായിക്കും. കൂടുതല്‍ ഉപ്പ് ഉള്ള ആഹാരങ്ങള്‍ ഒഴിവാക്കുന്നതും അമിത ദാഹത്തിന് പരിഹാരമാണ്.

ഡൂള്‍ന്യൂസ് ഡെസ്‌ക്