[]ചെന്നൈ: ക്രിക്കറ്റില്‍ അഴിമതി കാണിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി.സി.സി.ഐയോട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലേ.
മരുന്നടിക്കേസില്‍ പിടിയിലായ സൈക്ലിങ് താരം ലാന്‍സ് ആംസ്‌ട്രോങ്ങിനെതിരെ സൈക്ലിങ് യൂണിയന്‍ ശക്തമായ നടപടിയെടുത്തത് മാതൃകയാക്കണമെന്നും അനില്‍ കുംബ്ലേ പറയുന്നു.[]
വാതുവെപ്പില്‍ പിടിയിലായ ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവന്‍ എന്നിവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും കുംബ്ലേ ആവശ്യപ്പെടുന്നു. ലാന്‍സ് ആംസ്ട്രോങ്ങിന്റെ എല്ലാ റെക്കോര്‍ഡുകളും പുരസ്‌കാരങ്ങളും സൈക്ലിങ് യൂണിയന്‍ തിരിച്ചുപിടിച്ചിരുന്നു.
ഇതേ രീതി ക്രിക്കറ്റിലും നടപ്പാക്കണം. സ്‌പോട് ഫിക്‌സിങ്ങിനോട് യാതൊരു മൃദുസമീപനവും വേണ്ട. മറ്റ് കായിക ബോര്‍ഡുകള്‍ ഇത്തരം കള്ളക്കളികള്‍ക്കെതിരെ കടുത്ത സമീപനം സ്വീകരിക്കുമ്പോള്‍ എന്തുകൊണ്ട് ബി.സി.സി.ഐയ്ക്ക് ഇത് പാടില്ലെന്നും കുംബ്ലേ ചോദിക്കുന്നു.
താരങ്ങളെ വാതുവെപ്പില്‍ നിന്ന്് രക്ഷിക്കാനുള്ള വഴികള്‍ ബി.സി.സി.ഐ നടപ്പിലാക്കണമെന്ന് രവി ശാസ്ത്രി പറഞ്ഞു. അണ്ടര്‍ 16 ലെവല്‍ മുതല്‍ ഇത്തരത്തില്‍ താരങ്ങള്‍ക്ക് ബോധവത്കരണം നടത്തണമെന്നും രവി ശാസ്ത്രി പറയുന്നു.