ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന ദല്‍ഹി അഭിഭാഷകന്‍ ഉത്സവ് സിങ് ബെയ്‌നിന്റെ വാദത്തെക്കുറിച്ച് സുപ്രീം കോടതി ഇന്ന് രണ്ടു മണിക്ക് വിധി പുറപ്പെടുവിക്കും. രജ്ഞന്‍ ഗൊഗോയിയെ തെറ്റായ ലൈംഗികാരോപണം ഉന്നയിച്ച് കുടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും, ഇതിന്റെ ഭാഗമാവാന്‍ തനിക്ക് പണം വാഗ്ദാനം ചെയ്‌തെന്നുമായിരുന്നു അഭിഭാഷകന്റെ വെളിപ്പെടുത്തല്‍.
‘ഭൂമിയുടെ ഏതെങ്കിലും ഭാഗത്തിരുന്ന് റിമോര്‍ട്ടില്‍ നിയന്ത്രിക്കാന്‍ കഴിയുന്ന സ്ഥാപനമാണ് സുപ്രീം കോടതി എന്ന് കരുതരുത്, അത് രാഷ്ട്രീയമായ അധികാരം കൊണ്ടോ ആയിക്കോട്ടെ അല്ലെങ്കില്‍ സാമ്പത്തികമായ അധികാരം കൊണ്ടോ ആയിക്കോട്ടെ. ജഡ്ജുമാരെന്ന നിലയില്‍ ഇവിടെ നടക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ ആശങ്കാകുലരാണ്. രാജ്യത്തെ സമ്പന്നരും അധികാരമുള്ളവരോടും, നിങ്ങള്‍ക്ക് ഈ കോടതി നടത്തിക്കൊണ്ട് പോകാന്‍ കഴിയില്ല, എന്ന് പറയേണ്ട സമയം ആയിരിക്കുന്നു’- കോടതി പറഞ്ഞു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുള്ള മുന്‍ ജീവനക്കാരിയുടെ ലെംഗീകാരോപണകുറ്റം നിരസിച്ചതിന് പിന്നാലെയായിരുന്നു കൂടുതല്‍ വെളിപ്പെടുത്തലുമായി സുപ്രീംകോടതി അഭിഭാഷകനായ ബെയ്ന്‍ രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു ബെയ്ന്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
ഗൊഗോയിക്കെതിരെ കോടതിയില്‍ വാദിക്കാനും വാര്‍ത്താ സമ്മേളനം വിളിക്കാനും ഒരാള്‍ തനിക്ക് കൈക്കൂലി തന്നെന്നും എന്നാല്‍ താന്‍ അത് നിരസിച്ചെന്നും ബെയന്‍സ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സുപ്രീം കോടതിയിലെ മൂന്ന് മുന്‍ ഉദ്യോഗസ്ഥരാണ് ഗൊഗോയിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നും ബെയ്ന്‍സ് അവകാശപ്പെട്ടിരുന്നു.
കോടതി സി.ബി.ഐ ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥരുമായി ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. സംഭവം സത്യമാണെങ്കില്‍ ഇത് തുടരന്വേഷണം ആവശ്യമായ ഗൗരവമായ സംഭവമാണെന്നും കോടതി പറഞ്ഞിരുന്നു.
‘ഒരാള്‍ തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തു. അയാളെ കാണാന്‍ വളരെ പരിശീലനം നേടിയ ഒരു മധ്യസ്ഥനെ പോലെയുണ്ട്. എന്നാല്‍ അദ്ദേഹം സുപ്രീംകോടതിയിലെ മുന്‍ ജീവനക്കാരിയുമായുള്ള ബന്ധം എന്താണെന്ന് വെളിപ്പെടുത്തിയില്ല.’ അദ്ദേഹം കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ സുപ്രീംകോടതിയിലെ അഭിഭാഷകന് 50 ലക്ഷം രൂപ ലീഗല്‍ ഫീസായി നല്‍കാമെന്ന് പറഞ്ഞെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അഭിഭാഷകനോട് പി.സി.ഐയില്‍ ഒരു വാര്‍ത്താ സമ്മേളനം സംഘടിപ്പിക്കാനും അയാള്‍ പറയുന്നതായും ഫേസ് ബുക്ക പോസ്റ്റില്‍ പറയുന്നു.